ജോര്‍ജിയയില്‍ ഡെമോക്രാറ്റിക് പ്രൈമറിയില്‍ വിജയം നേടി ഇന്ത്യന്‍-അമേരിക്കന്‍ സ്ഥാനാര്‍ത്ഥി അശ്വിന്‍ രാമസ്വാമി

ജോര്‍ജിയയിലെ സ്റ്റേറ്റ് സെനറ്റിലേക്ക് മത്സരിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ സ്ഥാനാര്‍ത്ഥി അശ്വിന്‍ രാമസ്വാമി ഡെമോക്രാറ്റിക് പ്രൈമറിയില്‍ വിജയിച്ചു.

‘നവംബറില്‍ 2020ലെ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചതിന് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം കഴിഞ്ഞ വര്‍ഷം കുറ്റാരോപിതനായ നിലവിലെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ഷോണ്‍ സ്റ്റില്ലിനെ രാമസ്വാമി നേരിടും.

തിരഞ്ഞെടുക്കപ്പെട്ടാല്‍, ജോര്‍ജിയ സംസ്ഥാനത്ത് ഇതുവരെ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയും ജോര്‍ജിയയില്‍ ഈ സ്ഥാനം നേടുന്ന ആദ്യത്തെ ഇന്ത്യന്‍-അമേരിക്കക്കാരനും ആയിരിക്കും അശ്വിന്‍ രാമസ്വാമി. നവംബറിലെ പൊതുതിരഞ്ഞെടുപ്പോടെ രാമസ്വാമിക്ക് നിയമപരമായി ആവശ്യമായ പ്രായം 25 ആകും.

ജോണ്‍സ് ക്രീക്കില്‍ മാതാപിതാക്കളോടൊപ്പം താമസിക്കുന്ന അദ്ദേഹം പ്രചാരണം നടത്തുമ്പോള്‍ ഈ ആഴ്ച ജോര്‍ജ്ജ്ടൗണ്‍ ലോ സ്‌കൂളില്‍ നിന്ന് ബിരുദം നേടി. രാമസ്വാമിയുടെ മാതാപിതാക്കള്‍ 1990ല്‍ തമിഴ്നാട്ടില്‍ നിന്ന് യുഎസിലേക്ക് കുടിയേറിയതാണ്. അമ്മ ചെന്നൈയില്‍ നിന്നും അച്ഛന്‍ കോയമ്പത്തൂരില്‍ നിന്നുള്ളവരുമാണ്.

(വാര്‍ത്ത: പി.പി ചെറിയാന്‍)

More Stories from this section

family-dental
witywide