
ന്യൂഡൽഹി: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) പറക്കാനൊരുങ്ങുന്ന ഇന്ത്യൻ ബഹിരാകാശയാത്രികർക്ക് പരിശീലനം നൽകി ഹൂസ്റ്റൺ ആസ്ഥാനമായുള്ള ആക്‌സിയം സ്‌പെയ്സ്. ഇന്ത്യയുടെ ഗഗൻയാൻ മിഷൻ്റെ ഭാഗമായ ഗ്രൂപ്പ് ക്യാപ്റ്റന്മാരായ ശുഭാൻഷു ശുക്ല, പ്രശാന്ത് ബാലകൃഷ്ണൻ നായർ എന്നിവരെയാണ് ആക്‌സിയം സ്‌പേസ്, നാസയുടെ കെന്നഡി സ്‌പേസ് സെൻ്റർ, സ്‌പേസ് എക്‌സ് എന്നിവിടങ്ങളിൽ പരിശീലനത്തിനായി ഐഎസ്ആർഒ നിയോഗിച്ചിരിക്കുന്നത്.
ഗ്രൂപ്പ് ക്യാപ്റ്റൻ ശുക്ലയാണ് ആക്‌സിയോം ദൗത്യത്തിൻ്റെ പ്രാഥമിക ബഹിരാകാശയാത്രികൻ. പ്രശാന്ത് നായരാണ് ബാക്കപ്പ് ബഹിരാകാശ സഞ്ചാരി. ആക്‌സിയം-4 (ആക്‌സ്-4) ദൗത്യത്തിലാണ് ഇവർ ഭാഗമാകുക.
2025-ൽ ISS ലേക്കുള്ള പറക്കലിന് മാസങ്ങൾ നീണ്ടുനിൽക്കുന്ന ബഹിരാകാശയാത്രിക പരിശീലന സമ്പ്രദായത്തിൽ രണ്ട് ഇന്ത്യൻ എയർഫോഴ്സ് ടെസ്റ്റ് പൈലറ്റുമാരും എത്തിയതായി ആക്സിയവും അറിയിച്ചു.
Inaഫ്ലോറിഡയിൽ നിന്നുള്ള സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റിൽ ബഹിരാകാശ പേടകത്തിലേക്ക് ആക്‌സിയം-4 വിക്ഷേപിക്കുമെന്ന് ആക്‌സിയം സ്‌പേസ് പ്രസ്താവനയിൽ പറഞ്ഞു. വിക്ഷേപണ തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അമേരിക്കൻ ബഹിരാകാശയാത്രികൻ കമാൻഡർ പെഗ്ഗി വിറ്റ്സൺ, ഇന്ത്യയുടെ മിഷൻ പൈലറ്റ് ശുഭാൻഷു ശുക്ല, യൂറോപ്യൻ ബഹിരാകാശ ഏജൻസി (ഇഎസ്എ)/പോളണ്ടിലെ മിഷൻ സ്പെഷ്യലിസ്റ്റ് സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിലെ മിഷൻ സ്പെഷ്യലിസ്റ്റ് ടിബോർ കപു എന്നിവർ ആക്‌സ്-4 ലേക്ക് എന്നിവരാണ് നിയോഗിക്കപ്പെട്ട യാത്രികർ.
indian astronautes set for space mission