അരിസോണ: അരിസോനയിൽ ഡെമോക്രാറ്റിക് ജനപ്രതിനിധിസഭയിലേക്കു മത്സരിക്കാനുള്ള പ്രൈമറി തെരഞ്ഞെടുപ്പിൽ ഇന്ത്യൻ അമേരിക്കൻ ഫിസിഷ്യൻ അമിഷ് ഷായ്ക്ക് (47) മിന്നുന്ന വിജയം. വ്യാഴാഴ്‌ച നടന്ന കോൺഗ്രസ്സ് ഡിസ്ട്രിക്റ്റ് തെരഞ്ഞെടുപ്പിൽ ആൻഡ്രി ചെർണിയെ പരാജയപ്പെടുത്തിയാണ് അമിഷ് വിജയിച്ചത്. ഇനി റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ഡേവിഡ് ഷ്‌വെയ്‌കെർട്ടുമായി അമിഷ് നവംബറിൽ മൽസരിക്കും.
1,629 വോട്ടുകളുടെ ലീഡാണ് അമിഷ് നേടിയത്. ആൻഡ്രി ചെർണിയെ ഏകദേശം മൂന്ന് ശതമാനം പോയിന്റിന് പിന്നിലാക്കിയാണ് അമിഷ് വിജയിച്ചത്. ഷിക്കാഗോയിൽ ജനിച്ച് വളർന്ന അമിഷ് 20 വർഷം അത്യാഹിത വിഭാഗത്തിൽ ഫിസിഷ്യനായി സേവനം ചെയ്തു.
1960കളിലാണ് അമിഷിന്റെ മാതാപിതാക്കൾ അമേരിക്കയിലേക്ക് കുടിയേറിയത്. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും നോർത്ത് വെസ്‌റ്റേൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മെഡിക്കൽ ബിരുദവും നേടിയ അദ്ദേഹം യുസി ബെർക്ക്‌ലിയിൽ നിന്ന് പബ്ലിക് ഹെൽത്തിൽ ബിരുദാനന്തര ബിരുദം നേടി.
Indian doctor amish shah wins democrats primary