റഷ്യയിലെ ഇന്ത്യൻ എംബസിയിൽ ജോലി; യുപിയിൽ പാക് ഐഎസ്ഐ ഏജന്റ് അറസ്റ്റിൽ

ലഖ്‌നൗ: പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് റഷ്യയിലെ മോസ്‌കോയിലെ ഇന്ത്യൻ എംബസിയി ജീവനക്കാരനെ ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു. മീററ്റിൽ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിദേശകാര്യ മന്ത്രാലയത്തിൽ മൾട്ടി ടാസ്‌കിംഗ് സ്റ്റാഫായി (എംടിഎസ്) ജോലി ചെയ്യുന്ന സതേന്ദ്ര സിവാൾ എന്നയാളാണ് അറസ്റ്റിലായത്.

ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങൾക്ക് പകരമായി സാമ്പത്തിക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്ത് ഐഎസ്ഐ ഉദ്യോഗസ്ഥർ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ ജീവനക്കാരെ സ്വാധീനിക്കുന്നുണ്ടെന്ന് രഹസ്യ സ്രോതസ്സുകളിൽ നിന്ന് എംടിഎസിന് രഹസ്യ വിവരം ലഭിച്ചതോടെയാണ് ഓപ്പറേഷൻ ആരംഭിച്ചത്. ഇന്ത്യയുടെ ആഭ്യന്തരവും ബാഹ്യവുമായ സുരക്ഷയ്ക്ക് കനത്ത ഭീഷണിയാണ് ലഭിക്കുന്ന വിവരങ്ങൾ.

ഹാപൂരിലെ ഷഹ്മാഹിയുദ്ദീൻപൂർ ഗ്രാമത്തിലെ താമസക്കാരനായ സതേന്ദ്ര സിവാളാണ് ഈ ചാരപ്രവർത്തന ശൃംഖലയിലെ പ്രധാന പങ്ക് വഹിക്കുന്നത്. മോസ്‌കോയിലെ ഇന്ത്യൻ എംബസിയിലെ തൻ്റെ സ്ഥാനം മുതലെടുത്ത് രഹസ്യ രേഖകൾ ചോർത്തുകയായിരുന്നു. പണത്തിനു വേണ്ടി, പ്രതിരോധ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ സൈനിക സ്ഥാപനങ്ങൾ എന്നിവയുടെ തന്ത്രപരമായ പ്രവർത്തനങ്ങളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ഐഎസ്ഐക്ക് കൈമാറി.

ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചും അതിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പണം നല്‍കി വശീകരിക്കാറുണ്ടെന്ന് സത്യേന്ദ്ര സിവാള്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി

More Stories from this section

family-dental
witywide