ഇന്ത്യക്കാർ ലെബനൻ വിടണം; ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്, തുടരുന്നവർ എംബസിയുമായി ബന്ധം പുലർത്തണമെന്നും നിർദ്ദേശം

ബെയ്റൂട്ട്: ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ലെബനനിലേക്ക് യാത്ര ചെയ്യരുതെന്നും നിലവിൽ അവിടെയുള്ളവർ എത്രയും രാജ്യം വിടണമെന്നും ബെയ്‌റൂട്ടിലെ ഇന്ത്യൻ എംബസി.

“നിലവിലെ സംഭവവികാസങ്ങളും ഭീഷണികളും മുൻനിർത്തി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇന്ത്യക്കാർ ലെബനനിലേക്ക് യാത്ര ചെയ്യരുത്. കൂടാതെ എല്ലാ ഇന്ത്യക്കാരോടും ലെബനൻ വിടാൻ കർശനമായി നിർദ്ദേശിക്കുകയും ചെയ്യുന്നു. രാജ്യത്ത് തുടരേണ്ട സാഹചര്യമുള്ളവർ മുൻകരുതലുകൾ സ്വീകരിക്കണം. എംബസിയുമായി നിരന്തരം ബന്ധം പുലർത്തണം,” പ്രസ്താവനയിൽ പറയുന്നു.

അവശ്യഘട്ടത്തിൽ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാനുള്ള നമ്പറും ഇമെയിൽ ഐഡിയും പങ്കുവച്ചിട്ടുണ്ട്. +96176860128 എന്ന നമ്പറിലും cons.beirut@mea.gov.in എന്ന മെയിൽ ഐഡിയിലൂടെയും ലെബനനിലെ ഇന്ത്യക്കാർക്ക് എംബസിയുമായി ബന്ധപ്പെടാം.

കഴിഞ്ഞ വർഷം ഒക്ടോബർ 8നാണ്, ഇസ്രായേൽ സൈനികരും ഹിസ്ബുള്ളയും തമ്മിൽ അതിർത്തിയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടത്. ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ സീനിയർ കമാൻഡർ ഫുവാദ് ഷുക്കർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അധികൃതർ ജാഗ്രതാ നിർദേശം നൽകിയത്. ഹിസ്ബുള്ളയുടെ ശക്തികേന്ദ്രം കൂടിയാണ് ബെയ്റൂട്ട്. ഫുവാദ് ഷുക്കൂറിന്റെ കൊലപാതകത്തിന് ശക്തമായി തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ള ഭീകരർ ഇസ്രായേലിന് മുന്നറിയിപ്പ് നൽകിയിരുന്നു.

More Stories from this section

family-dental
witywide