അന്താരാഷ്ട്ര യോ​ഗദിനം: വാഷിംഗ്ടൺ ഡിസിയിൽ യോഗ സെഷൻ സംഘടിപ്പിച്ചു

വാഷിംഗ്ടൺ: അന്താരാഷ്ട്ര യോഗ ദിനത്തിൻ്റെ പത്താം പതിപ്പിന് മുന്നോടിയായി യുഎസിലെ ഇന്ത്യൻ എംബസി വാഷിംഗ്ടൺ ഡിസിയിൽ യോഗ സെഷൻ സംഘടിപ്പിച്ചു. ദി വാർഫിൽ സംഘടിപ്പിച്ച യോഗ സെഷനിൽ നിരവധി പേർ പങ്കെടുത്തു. യുഎസിലെ ഇന്ത്യൻ എംബസിയിലെ ഡപ്യൂട്ടി അംബാസഡർ ശ്രീപ്രിയ രംഗനാഥൻ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു.

ഇന്ത്യ യോഗയെ ലോകത്തിന്റെ കേന്ദ്രത്തിലെത്തിച്ചെന്ന് അവർ പറഞ്ഞു. യോ​ഗയെ വാഷിങ്ടൺ ഡിസിയിലെ സെൻ്റർ സ്റ്റേജ് കൊണ്ടുവരുന്നതിലും യുഎന്നിൽ എത്തിക്കുന്നതിലും ഈ ദിനമാക്കി മാറ്റുന്നതിലും ഇന്ത്യ വഹിച്ച പങ്ക് വലുതാണെന്നും യോഗയുടെ ശക്തി തിരിച്ചറിയാനും യോഗ എങ്ങനെ നമ്മുടെ ജീവിതത്തിന് മൂല്യം വർദ്ധിപ്പിക്കുമെന്നും തിരിച്ചറിയാൻ എല്ലാവരും ഒത്തുചേരണമെന്നും അവർ പറഞ്ഞു. 2014-ൽ ഐക്യരാഷ്ട്രസഭ അംഗീകരിച്ചതിനെത്തുടർന്ന് 2015 മുതൽ എല്ലാ വർഷവും ജൂൺ 21-ന് ലോകമെമ്പാടും അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നു.

Indian embassy organized yoga in Washington DC ahead of Yoga day

More Stories from this section

family-dental
witywide