ടെസ്‌ലയില്‍ സ്വപ്ന ജോലി നേടി ഇന്ത്യന്‍ എഞ്ചിനീയര്‍, പിന്നിലുള്ളത് പരിശ്രമത്തിന്റെ ‘ 300 അപേക്ഷകളും 500 ഇമെയിലുകളും!’

ന്യൂയോര്‍ക്ക്: ഇന്ത്യക്കാരായ എഞ്ചിനീയര്‍ തന്റെ സ്വപ്ന ജോലി ടെസ്ലയില്‍ നേടിയത് എങ്ങനയെന്ന് വിവരിച്ചപ്പോള്‍ സൈബറിടത്തിന്റെ കിളിപോയി എന്ന് പറഞ്ഞാ മതിയല്ലോ. ഇലോണ്‍ മസ്‌കിന്റെ ടെസ്‌ലയില്‍ ഈ ജോലി ലഭിക്കാനായി ധ്രുവ് ലോയ എന്ന ചെറുപ്പക്കാരന്‍ നന്നേ കഷ്ടപ്പെട്ടു. ലിങ്ക്ഡ്ഇനില്‍ പങ്കുവെച്ച തന്റെ അനുഭവത്തില്‍, 300-ലധികം അപേക്ഷകളും 500-ലധികം ഇമെയിലുകളും അയച്ചുവെന്നും അഞ്ച് മാസത്തിനിടെ പത്ത് റൗണ്ട് അഭിമുഖങ്ങളിലൂടെ താന്‍ കടന്നുപോയിയെന്നും വ്യക്തമാക്കി. ഇതിനെല്ലാം ഒടുവിലാണ് തന്റെ സ്വപ്ന കമ്പനിയില്‍ നിന്ന് ഒരു ഓഫര്‍ ലഭിച്ചതെന്ന് പൂനെ സ്വദേശിയായ ധ്രുവ് പറയുന്നു.

‘ഒരു വെല്ലുവിളി നിറഞ്ഞ യാത്രയുടെ അവസാനം സന്തോഷവാര്‍ത്ത എത്തിയെന്നും എന്നില്‍ വിശ്വസിക്കുകയും എന്നെ പിന്തുണക്കുകയും എന്റെ കൂടെ നില്‍ക്കുകയും ചെയ്ത എല്ലാവര്‍ക്കും എന്റെ അഗാധമായ നന്ദി അറിയിക്കുന്നുവെന്നും ധ്രുവ് പറഞ്ഞു.

ടെസ്ലയിലെ ടെക്നിക്കല്‍ സപ്പോര്‍ട്ട് സ്പെഷ്യലിസ്റ്റായ ധ്രുവ്, ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് യുഎസില്‍ തന്റെ അഞ്ച് മാസത്തെ ജോലി തേടിയുള്ള പോരാട്ടം എങ്ങനെയായിരുന്നുവെന്ന് വിവരിച്ചു: ”മൂന്ന് ഇന്റേണ്‍ഷിപ്പുകളും മികച്ച ജിപിഎയും സജീവമായ പാഠ്യേതര വിഷയങ്ങളും ഉണ്ടായിരുന്നിട്ടും, ഞാന്‍ ആഗ്രഹിക്കുന്ന ഒരു സ്ഥാനത്തായിരിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. അഞ്ച് മാസത്തോളം ജോലിയില്ലാതെ യു.എസില്‍ കഴിഞ്ഞുവെന്നും വളരെ ബുദ്ധിമുട്ടേറിയ സമയമായിരുന്നു അതെന്നും ധ്രുവ് ഓര്‍മ്മിച്ചു. എന്റെ വിസ കാലാവധി ഏതുനിമിഷവും കഴിയുമെന്ന് പേടിച്ചാണ് കഴിഞ്ഞത്. മാസങ്ങളോളം സുഹൃത്തുക്കളുടെ അപാര്‍ട്‌മെന്റുകളിലാണ് താമസിച്ചത്. കിട്ടുന്ന ഓരോ ഡോളറും സൂക്ഷിച്ചുവെച്ചുവെന്നും
ഒടുവില്‍ തന്റെ കഷ്ടപ്പാടുകളെല്ലാം ഫലം കണ്ടുവെന്നും ധ്രുവ് ലിങ്ക്ഡിനില്‍ കുറിച്ചു. സ്വപ്‌നത്തെ കീഴടക്കാന്‍ ധ്രുവിനെപ്പോലെ അക്ഷീണം പരിശ്രമിക്കണമെന്നും, ധ്രുവ് മികച്ച മാതൃകയാണെന്നും സൈബറിടവും കുറിക്കുന്നു.

More Stories from this section

family-dental
witywide