ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും യുഎസ് നിയുക്ത ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കിൾ വാൾട്സും കൂടിക്കാഴ്ച നടത്തി

സാൻഫ്രാൻസിസ്കോ: ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും യു.എസിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാമനിർദേശംചെയ്ത മൈക്കിൾ വാൾട്സും ശനിയാഴ്ച കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച യു.എസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവനെയും ജയ്ശങ്കർ കണ്ടിരുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച് ഇരുവരും ചർച്ചനടത്തി. ഞായറാഴ്ചവരെ നീളുന്ന ജയ്ശങ്കറിന്റെ ആറുദിവസത്തെ യു.എസ്. പര്യടനത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച.

ജയശങ്കർ വ്യാഴാഴ്ച വാഷിംഗ്ടൺ ഡിസിയിൽ യുഎസ് വിദേശ കാര്യ സെക്രട്ടറി ആൻ്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ നാല് വർഷമായി ഇന്ത്യ-യുഎസ് പങ്കാളിത്തത്തിൻ്റെ പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്യുകയും വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കിയിട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്തു.

ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം പരസ്പര താൽപ്പര്യങ്ങൾക്കും ആഗോള നന്മയ്ക്കും സഹായിക്കുമെന്ന് ജയശങ്കർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ജനുവരിയിൽ അധികാരത്തിലേറാൻ തയ്യാറെടുക്കുന്ന ട്രംപ് ഭരണകൂടവുമായി ഇന്ത്യൻ പ്രതിനിധി നടത്തുന്ന ആദ്യത്തെ ഒൗദ്യോഗിക കൂടിക്കാഴ്ചയാണിത്.

Indian External Affairs Minister S. Jaishankar meets US-designate National Security Advisor Michael Waltz

More Stories from this section

family-dental
witywide