LIVE- ലോക് സഭ തെരഞ്ഞെടുപ്പ് ഫലങ്ങൾ: ലീഡ് നില മാറിമറിയുന്നു, എൻഡിഎ 294, ഇന്ത്യ സഖ്യം 232, കോൺഗ്രസ് 100 തൊടുന്നു

വോട്ടെണ്ണല്‍ പുരോഗമിക്കവേ രാജ്യത്ത് എന്‍ഡിഎ മുന്നണി കേവല ഭൂരിപക്ഷ കടന്നെങ്കിലും ഇന്ത്യ മുന്നണിയും സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ തുടങ്ങി. ചന്ദ്രബാബു നായിഡു, നിതീഷ് കുമാര്‍ എന്നിവരെ തങ്ങള്‍ക്കൊപ്പം കൂട്ടാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നേതൃത്വം ആരംഭിച്ചത്.

രാജ്യത്തിന്റെ ഭരണം ആര്‍ക്കെന്ന് നിശ്ചയിക്കുന്ന ഉത്തര്‍ പ്രദേശില്‍ ഞെട്ടിക്കുന്ന മുന്നേറ്റവുമായി ഇന്ത്യ മുന്നണി. 80 സീറ്റുകളില്‍ 42 സീറ്റുകളിലാണ് സഖ്യം മുന്നേറുന്നത്. ഇതില്‍ 34 സീറ്റുകളും എസ്പിക്കാണ്. 35 സീറ്റുകളില്‍ ബിജെപി മുന്നേറുകയാണ്.

10 am – 400നും അപ്പുറം ലീഡ് പ്രതീക്ഷിച്ച എൻഡിഎ സഖ്യം 100 സീറ്റ് കുറച്ച് 300ൽ എത്തി നിൽക്കുകയാണ്. ഇന്ത്യ സഖ്യത്തിന് 221. മറ്റുള്ളവർ 21. ആദ്യ ഘട്ടത്തിൽ വാരാണസിയിൽ നരേന്ദ്ര മോദി 6000 വോട്ടിന് പിന്നിൽ പോയെങ്കിലും പിന്നീട് തിരിച്ചു പിടിച്ചു. വയനാട്ടിലും റായ്ബറേലിയും രാഹുൽ ഗാന്ധി മുന്നിട്ടു നിൽക്കുന്നു. അയോധ്യ മണ്ഡലത്തിൽ ബിജെപി പിന്നിലാണ്. രാജസ്ഥാനിലും ഹരിയാനയിലും കോൺഗ്രസിന് സാന്നിധ്യം അറിയിക്കാൻ ആകുന്നുണ്ട്. കോൺഗ്രസ് 100 മണ്ഡലങ്ങളിൽ ലീഡ് ചെയ്യുന്നു.

9.27 am – എക്സിറ്റ് പോൾ കണക്കുകൾ കാറ്റിൽ പറത്തി ആദ്യ ഫല സൂചനകൾ. എൻഡിഎയും ഇന്ത്യാ സഖ്യവും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. യുപിയിൽ 40 സീറ്റുകളിൽ ഇന്ത്യ സംഖ്യം മുന്നേറുകയാണ്. ഹരിയാനയിൽ പത്തിൽ മൂന്നു സീറ്റിൽ മാത്രമാണ് ബിജെപി മുൻപിൽ. ദേശീയ തലത്തിൽ 260 സീറ്റിൽ എൻഡിഎയും 260 സീറ്റിൽ ഇന്ത്യ സഖ്യവും മുന്നേറുന്നു.

8.45 am – കേരളത്തിൽ 20 മണ്ഡലങ്ങളിലെ ഫല സൂചന വരുമ്പോൾ 14 ഇടത്ത് യുഡിഎഫ്. 6 ഇടത്ത് എൽഡിഎഫ്. ദേശീയ തലത്തിൽ എൻഡിഎ ഏറെ മുന്നിൽ 298 ഇടത്താണ് മുന്നിൽ. 169 ഇടത്ത് ഇന്ത്യ സഖ്യം മുന്നേറുന്നു.

8.20 am – കേരളത്തിൽ 18 മണ്ഡലങ്ങളിലെ ഫല സൂചന വരുമ്പോൾ 10 ഇടത്ത് യുഡിഎഫ്. 8 ഇടത്ത് എൽഡിഎഫ്. ദേശീയ തലത്തിൽ എൻഡിഎ ഏറെ മുന്നിൽ 131 ഇടത്താണ് മുന്നിൽ. 51 ഇടത്ത് ഇന്ത്യ സഖ്യം മുന്നേറുന്നു.

8.10 am – കേരളത്തിൽ എട്ടടിങ്ങളിലെ ഫല സൂചന വരുമ്പോൾ 5 ഇടത്ത് യുഡിഎഫ്. മൂന്നിടത്ത് എൽഡിഎഫ്. ദേശീയ തലത്തിൽ എൻഡിഎ ഏറെ മുന്നിൽ 121 ഇടത്താണ് മുന്നിൽ. 44 ഇടത്ത് ഇന്ത്യ സഖ്യം മുന്നേറുന്നു.

8.00 am – ഇന്ത്യയിലെ 543 ലോക് സഭ മണ്ഡലങ്ങളിലേക്ക് നടന്ന പൊതു തിരഞ്ഞെടുപ്പിൻ്റെ ഫലം അറിയാനായുള്ള വോട്ടെണ്ണൽ തുടങ്ങിക്കഴിഞ്ഞു. ആദ്യം എണ്ണുന്നത് തപാൽ വോട്ടുകൾ.

ന്യൂഡല്‍ഹി: മുന്നണികളുടെ നെഞ്ചിടിപ്പേറ്റി ലോക്സഭാ തിരഞ്ഞെടുപ്പുകളുടെ ഫലത്തിന് ഇനി മിനിട്ടുകൾ മാത്രം. ചൊവ്വാഴ്ച രാവിലെ എട്ടോടെ വോട്ടുകൾ എണ്ണിത്തുടങ്ങും. തപാൽ വോട്ടുകളായിരിക്കും ആദ്യം എണ്ണിത്തുടങ്ങുക.

പിന്നാലെ, 8.30-ഓടെ വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. രാവിലെ 9-ഓടെ ആദ്യ ലീഡ് നില അറിയാനാകും. പതിനൊന്നോടെ വ്യക്തമായ ചിത്രം പുറത്തുവരുമെന്നാണ് കരുതുന്നത്.

ഏപ്രിൽ 19-നും ജൂൺ ഒന്നിനുമിടയിൽ രാജ്യചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ പൊതുതിരഞ്ഞെടുപ്പായിരുന്നു ഇപ്രാവശ്യം. ഏഴ് ഘട്ടങ്ങളിലായി 543 ലോക്‌സഭാ സീറ്റുകളിലേക്ക് ജനം വിധിയെഴുതി.

ഹാട്രിക് ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി- എന്‍.ഡി.എ. തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ഇന്ത്യയെ തിരിച്ചുപിടിക്കാനെന്ന പ്രചാരണവുമായാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തിറങ്ങിയത്. ബിജെപി ആഘോഷത്തിന് ഇപ്പോൾ തന്നെ തയാറെടുത്തിയിരിക്കുകയാണ് .

Indian General Election Counting And Result

More Stories from this section

family-dental
witywide