ദില്ലി: കാനഡയുടെ ആരോപണങ്ങളിൽ മറുപടിയുമായി ഇന്ത്യ. കാനഡ ആരോപിച്ച വിഷയങ്ങളിൽ ഇതുവരെ ഒരു തെളിവും ഹാജരാക്കിയിട്ടില്ലെന്ന് ഇന്ത്യ പ്രതികരിച്ചു. ഹർദീപ് സിംഗ് നിജ്ജാറിൻ്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജൻ്റുമാർക്ക് പങ്കുണ്ടെന്ന് ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതോടെ കാനഡയുമായുള്ള ഇന്ത്യയുടെ ബന്ധം വഷളായിരുന്നു.
രാജ്യത്ത് നടന്ന കുറ്റകൃത്യങ്ങളിൽ ഇന്ത്യൻ പൗരന്മാർക്ക് പങ്കുണ്ടെന്ന് കാനഡയുടെ ഗുരുതരമായ ആരോപണങ്ങളെ പിന്തുണയ്ക്കുന്ന ഒരു തെളിവും ഹാജരാക്കിയിട്ടില്ലെന്ന് കേന്ദ്രം പാർലമെൻ്റിനെ അറിയിച്ചു. ഇന്ത്യക്കാർ ഉൾപ്പെട്ട ക്രിമിനൽ പ്രവർത്തനങ്ങളിൽ യുഎസിലെയും കാനഡയിലെയും വർധനവ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന് കോൺഗ്രസ് എംപി മനീഷ് തിവാരി ലോക്‌സഭയിൽ ചോദിച്ചപ്പോഴാണ് വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് മറുപടി നൽകിയത്.
അമേരിക്കയുമായുള്ള സുരക്ഷാ സഹകരണത്തിൻ്റെ ഭാഗമായി, ഇന്ത്യയുടെ ദേശീയ സുരക്ഷാ താൽപ്പര്യങ്ങളെ തടസ്സപ്പെടുത്തുന്ന സംഘടിത കുറ്റവാളികളെക്കുറിച്ച് യുഎസ് പങ്കിട്ട ചില വിവരങ്ങൾ ഉന്നത തലത്തിൽ പരിശോധിച്ചുവരികയാണ്. ഇതിനായി അന്വേഷണ കമ്മറ്റി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാനഡയെ സംബന്ധിച്ചിടത്തോളം, അവർ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളെ പിന്തുണയ്ക്കുന്ന ഒരു തെളിവും ഹാജരാക്കിയിട്ടില്ലെന്നും മന്ത്രി പാർലമെൻ്റിനെ അറിയിച്ചു.
Indian government On Canada’s Serious Allegations