ന്യൂസീലൻഡിൽ മർദ്ദനമേറ്റ് ഇന്ത്യക്കാരൻ മരിച്ച സംഭവം, കേസിലെ പ്രതി കുറ്റക്കാരനെന്ന് കോടതി

ഓക്ക്​ലൻഡ്: ന്യൂസീലൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരനെന്ന് കോടതി. സ്കേറ്റ് പാർക്കിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്ന വ്യക്തിയാണെന്ന് കരുതി‌യാണ് ഇയാൾ ഇന്ത്യക്കാരനെ മർദ്ദിച്ചത്. 32 വയസ്സുകാരനായ പ്രതിയുടെ വ്യക്തിവിവരങ്ങളിൽ കോടതി പുറത്തുവിട്ടിട്ടില്ല. 60കാരനായ മേവാ സിങ്ങാണ് ദാരുണമായി കൊല്ലപ്പെട്ടത്. മകനെ സഹായിക്കാനും രണ്ടാമത്തെ പേരക്കുട്ടിയുടെ ജനനം ആഘോഷിക്കാനുമാണ് ഇദ്ദേഹവും ഭാര്യയും 2022 ഡിസംബറിൽ ഇന്ത്യയിൽ നിന്ന് ന്യൂസീലൻഡിലേക്ക് പോയത്.

2023 ഏപ്രിലിൽ ആക്രമണത്തിനിരയായി. ക്രൈസ്റ്റ് ചർച്ചിലെ ഹൈക്കോടതിയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അക്രമി കുറ്റം സമ്മതിച്ചത്. സംഭവ ദിവസം ലിൻവുഡ് പാർക്കിൽ പ്രതി 7 വയസ്സുള്ള മകനെ പാഠം പഠിപ്പിക്കാൻ പാർക്കിൽ തനിച്ചാക്കി അൽപ്പസമയത്തേക്ക് അവിടെ നിന്ന് പോയിരുന്നു. തിരിച്ചെത്തിയപ്പോൾ, സിങ് മകന്‍റെ കൈ പിടിച്ച് നിൽക്കുന്നതാണ് പ്രതി കണ്ടത്. പ്രകോപിതനായ പ്രതി, സിങ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയാണെന്ന് കരുതി ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ സിങ് രണ്ട് ദിവസത്തിന് ശേഷം ക്രൈസ്റ്റ് ചർച്ച് ആശുപത്രിയിൽ മരിച്ചു.

Indian man killed in Newzealand, accused convicts

More Stories from this section

family-dental
witywide