ടെക്സാസ്: കംപ്യൂട്ടര്‍ എഞ്ചിനീയറും പ്രൊഫസറുമായ ഇന്ത്യന്‍ വംശജന്‍ അശോക് വീരരാഘവന് ടെക്സാസിലെ ഏറ്റവും ഉയര്‍ന്ന അക്കാദമിക് ബഹുമതികളിലൊന്നായ എഞ്ചിനീയറിംഗിലെ എഡിത്ത് ആന്‍ഡ് പീറ്റര്‍ ഒ’ഡൊണല്‍ ലഭിച്ചു.
അദൃശ്യമായതിനെ ദൃശ്യമാക്കാന്‍ ശ്രമിക്കുന്ന വിപ്ലവകരമായ ഇമേജിങ് സാങ്കേതികവിദ്യയാണ് അശോക് വീരരാഘവനെ അവാര്‍ഡിന് അര്‍ഹമാക്കിയത്. ടെക്‌സസ് അക്കാദമി ഓഫ് മെഡിസിന്‍, എഞ്ചിനീയറിംഗ്, സയന്‍സ് ആന്‍ഡ് ടെക്‌നോളജി ആണ് ഈ പുരസ്‌കാരം സംസ്ഥാനത്തെ വളര്‍ന്നുവരുന്ന ഗവേഷകര്‍ക്ക് സമ്മാനിക്കുന്നത്. മെഡിസിന്‍, എഞ്ചിനീയറിംഗ്, ബയോളജിക്കല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, ടെക്‌നോളജി ഇന്നൊവേഷന്‍ എന്നീ മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംസ്ഥാനത്തെ സ്റ്റാര്‍ ഗവേഷകര്‍ക്ക് വര്‍ഷം തോറും അവാര്‍ഡ് നല്‍കുന്നു.
റൈസ് യൂണിവേഴ്‌സിറ്റിയിലെ ജോര്‍ജ്ജ് ആര്‍ ബ്രൗണ്‍ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗിലെ ഇലക്ട്രിക്കല്‍, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് പ്രൊഫസറാണ് വീരരാഘവന്‍. അദൃശ്യമായതിനെ ദൃശ്യമാക്കാന്‍ ശ്രമിക്കുന്ന അദ്ദേഹത്തിന്റെ വിപ്ലവകരമായ ഇമേജിംഗ് സാങ്കേതികവിദ്യയാണ് അവാര്‍ഡ് നേട്ടത്തിന് അദ്ദേഹത്തെ സഹായിച്ചത്.
വീരരാഘവന്റെ കംമ്പ്യൂട്ടേഷണല്‍ ഇമേജിങ് ലാബ്, ഒപ്റ്റിക്സ്, സെന്‍സര്‍ ഡിസൈന്‍ മുതല്‍ മെഷീന്‍ ലേണിങ് പ്രോസസിങ് അല്‍ഗോരിതം വരെയുള്ള ഇമേജിങ് പ്രക്രിയകളില്‍ സമഗ്രമായി ഗവേഷണം നടത്തുന്നു.
ഈ അവാര്‍ഡ് ലഭിച്ചതില്‍ അതിയായ സന്തോഷവാനാണെന്ന് ചെന്നൈയില്‍ നിന്നും അമേരിക്കയിലെത്തിയ വീരരാഘവന്‍ പറഞ്ഞു. മാത്രമല്ല, നിരവധി വിദ്യാര്‍ത്ഥികളും പോസ്റ്റ്‌ഡോക്സും ഗവേഷണ ശാസ്ത്രജ്ഞരും കമ്പ്യൂട്ടേഷണലില്‍ നടത്തിയ അതിശയകരവും നൂതനവുമായ ഗവേഷണത്തിനുള്ള അംഗീകാരമാണിതെന്നും അദ്ദേഹം പ്രതികരിച്ചു. നിലവിലെ ഇമേജിംഗ് സാങ്കേതികവിദ്യകള്‍ക്ക് അപ്രാപ്യമാകുന്ന ഇമേജിംഗ് സാഹചര്യങ്ങള്‍ക്ക് പരിഹാരം നല്‍കാന്‍ വീരരാഘവന്റെ ഗവേഷണം ശ്രമിക്കുന്നു. ഇമേജിങ്ങിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ചില പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അശോക് ഗണിതവും സാങ്കേതികവിദ്യയും ഉപയോഗിച്ചു. മനുഷ്യന്റെ ആരോഗ്യം, മൈക്രോസ്‌കോപ്പി, ദേശീയ സുരക്ഷ, സ്വകാര്യ വാഹനങ്ങള്‍, ഫോട്ടോഗ്രാഫി എന്നിവയ്ക്ക് വേണ്ടിയുള്ള വിപുലമായ ആപ്ലിക്കേഷനുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.