ട്രംപ് അധികാരമേൽക്കുമ്പോൾ സിഐഎ തലപ്പത്ത് ഇന്ത്യൻ വംശജൻ എത്തുമോ? എല്ലാ കണ്ണുകളും കശ്യപ് പട്ടേലിലേക്ക്

വാഷിങ്ടൺ: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് വീണ്ടും അധികാരത്തിലെത്തിയതോടെ സിഐഎയുടെ തലപ്പത്ത് ഇന്ത്യൻ വംശജൻ വരുമെന്ന് ചർച്ചയുയരുന്നു. അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന ​ഗുജറാത്ത് വേരുകളുള്ള കശ്യപ് സിഐഎയുടെ തലപ്പെത്തുത്തുമെന്നാണ് പറയുന്നത്.

ഈസ്റ്റ് ആഫ്രിക്കയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യന്‍ വംശജരുടെ മകനാണ് കശ്യപ്. ഒന്നാം ട്രംപ് ഭരണകൂടത്തില്‍ തീവ്രവാദ വിരുദ്ധ സേനയുടെ ഡെപ്യൂട്ടി ആയി സേവനമനുഷ്ഠിച്ചത് പട്ടേലായിരുന്നു. അന്ന് നിരവധി ഓപ്പറേഷനുകളാണ് പട്ടേല്‍ നടത്തിയത്.

ഐസിസിനും അല്‍-ഖ്വയ്ദക്കും എതിരെയുള്ള അന്താരാഷ്ട്ര ഓപറേഷനുകള്‍ക്ക് ചുക്കാന്‍ പിടിച്ച വ്യക്തിയായിരുന്നു കശ്യപെന്നും പറയപ്പെടുന്നു. ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെയും അല്‍-ഖ്വയ്ദ കമാന്‍ഡര്‍ കാസിം അല്‍ റിമിയെയും വധിച്ച പദ്ധതികള്‍ക്ക് രൂപം നല്‍കിയത് പട്ടേലായിരുന്നു.

ട്രംപ് പ്രസിഡന്റായ ആദ്യ ടേമില്‍ അഭിഭാഷകനായ കശ്യപ് പട്ടേലിനെ ഭരണത്തിന്റെ അവസാന ആഴ്ചകളില്‍ സി.ഐ.എയുടെ ഡെപ്യൂട്ടി ഡയറക്ടറായി നിയമിക്കാന്‍ പദ്ധതിയിട്ടിരുന്നു.

1980ല്‍ ന്യൂയോര്‍ക്കിലെ ഗാര്‍ഡന്‍ സിറ്റിയിലാണ് പട്ടേല്‍ ജനിച്ച് വളര്‍ന്നത്. നാഷനല്‍ ഇന്റലിജന്‍സ് ആക്ടിങ് ഡയറക്ടറുടെ മുതിര്‍ന്ന ഉപദേശകനായും യുനൈറ്റഡ് സ്റ്റേറ്റ്‌സ് പ്രതിരോധ സെക്രട്ടറിയുടെ ചീഫ് ഓഫ് സ്റ്റാഫ് ആയും അദ്ദേഹം സേവനമനുഷ്ഠിച്ചു.

Indian origin kashap patel to be cia chief

More Stories from this section

family-dental
witywide