കാനഡയിലുണ്ടായ വെടിവെപ്പിൽ ഇന്ത്യൻ വംശജനുൾപ്പടെ രണ്ട് പേർ കൊല്ലപ്പെട്ടു

ഒട്ടാവ: കാനഡയിലെ തെക്കൻ എഡ്മണ്ടണിൽ തിങ്കളാഴ്ചയുണ്ടായ വെടിവെപ്പിൽ ഇന്ത്യൻ വംശജൻ ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടതായി കാനഡ ആസ്ഥാനമായുള്ള സിടിവി ന്യൂസ് എഡ്മണ്ടൻ റിപ്പോർട്ട് ചെയ്തു.എഡ്മൻ്റൺ ആസ്ഥാനമായുള്ള ഗിൽ ബിൽറ്റ് ഹോംസിൻ്റെ ഉടമ ബൂട്ട സിംഗ് ഗിൽ എന്ന ഇന്ത്യൻ വംശജനാണ് കൊല്ലപ്പെട്ടവരിൽ ഒരാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രമുഖ ബിൽഡറും എഡ്മണ്ടണിലെ ഗുരുനാനാക്ക് സിഖ് ക്ഷേത്രത്തിന്റെ തലവനുമാണ് ബുട്ട ഗിൽ.

ഉച്ചക്ക് 12 മണിയോടെയായിരുന്നു വെടിവെപ്പുണ്ടായതെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. കവാങ് ബോളേവാർഡിൽ വെച്ചായിരുന്നു വെടിവെപ്പ്. മൂന്ന് പേരെ പരുക്കേറ്റ് കിടക്കുന്നനിലയിലാണ് പൊലീസ് കണ്ടത്. തുടർന്ന് 49ഉം 57ഉം വയസ് പ്രായമുള്ള രണ്ട് പേർ വെടിവെപ്പിൽ മരിക്കുകയും 51കാരനായ മറ്റൊരാളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തുവെന്ന് പൊലീസ് അറിയിച്ചു.

നേരത്തെ തനിക്ക് ഭീഷണി കോളുകൾ വന്നിരുന്നതായി ബുട്ട ഗിൽ പൊലീസിൽ പരാതി നൽകിയിരുന്നു. തട്ടികൊണ്ട് പോകുമെന്നും കൊലപ്പെടുത്തുമെന്നും പറഞ്ഞായിരുന്നു ഭീഷണികോളുകൾ. പ്രദേശത്തെ മറ്റ് ചില ബിൽഡർമാർക്കും സമാനമായ ഭീഷണി കോളുകൾ വന്നിരുന്നുവെന്നാണ് റിപ്പോർട്ട്. ഭീഷണികോളുകൾക്ക് പിന്നിൽ ഇന്ത്യയിലുള്ള നെറ്റ്‌വർക്കാണെന്ന് നേരത്തെ എഡ്മണ്ടൺ പൊലീസ് പറഞ്ഞിരുന്നു.

More Stories from this section

family-dental
witywide