അമേരിക്കയിൽ ലോട്ടറി അടിച്ചയാളെ തെറ്റിദ്ധരിപ്പിച്ചു, 10 ലക്ഷം ഡോളർ സമ്മാനം തട്ടിയെടുക്കാൻ ശ്രമിച്ച ഇന്ത്യൻ വംശജന് പണിപാളി

ന്യൂയോർക്ക്: ലോട്ടറി അടിച്ചയാളെ തെറ്റദ്ധരിപ്പിച്ച് 10 ലക്ഷം ഡോളറിന്റെ ലോട്ടറി സമ്മാനം തട്ടിയെടുക്കാൻ ശ്രമിച്ച ഇന്ത്യൻ വംശജനെ പൊലീസ് അറസ്റ്റ് ചെയ്തു. ടെന്നസി സംസ്ഥാനത്തെ മർഫ്രീസ്ബോറോയിലെ പെട്രോൾ ബങ്കിലാണ് സംഭവം. ഇന്ത്യൻ വംശജനായ മീർ പട്ടേൽ (23) ആണ് അറസ്റ്റിലായതായി റഥർഫോർഡ് കൗണ്ടി ഷെരീഫ് ഓഫിസ് അറിയിച്ചു. പ്രതി ജോലി ചെയ്തിരുന്ന പെട്രോൾ ബങ്കിലെത്തിയ സ്വദേശി ടിക്കറ്റ് സ്കാൻ ചെയ്ത് എന്തെങ്കിലും ചെറിയ തുകയാണ് സമ്മാനം അടിച്ചതെന്ന് തെറ്റിദ്ധരിപ്പിച്ച ശേഷം തുക അയാൾക്ക് നൽകി ടിക്കറ്റ് വലിച്ചെറിഞ്ഞു.

എന്നാൽ 10 ലക്ഷം ഡോളറായിരുന്നു യഥാർഥത്തിൽ സമ്മാനം അടിച്ചത്. യഥാർഥ ഉടമ പോയപ്പോൾ ലോട്ടറി ഓഫിസിലെത്തിയ ഇയാൾ മില്യൺ ഡോളറിന്റെ സമ്മാനത്തിന് അവകാശവാദമുന്നയിച്ചു. സംശയം തോന്നിയ ലോട്ടറി അധികൃതർ വിവരം പൊലീസിനെ അറിയിച്ചു. സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് യാഥാർഥ്യം മനസ്സിലാക്കിയ ശേഷം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യഥാർഥത്തിൽ ലോട്ടറിയടിച്ചയാളെ പൊലീസ് വിവരമറിയിച്ചു.

Indian origin man arrested in US for lottery cheating

More Stories from this section

family-dental
witywide