ഒട്ടാവ ഇന്ത്യൻ വംശജനായ 20 കാരനെ കാനഡയിൽ വെടിവെച്ച് കൊലപ്പെടുത്തി. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ സംഭവമാണിത്. സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന 20 കാരനായ ഇന്ത്യൻ വംശജനായ ഹർഷൻദീപ് സിംഗ് ആണ് വെള്ളിയാഴ്ച വെടിയേറ്റ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. കാനഡയിലെ എഡ്മണ്ടനിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്നു ഹർഷൻ ദീപിനെ ഒരു സംഘം ആളുകളാണ് ഇയാളെ വെടിവെച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ എഡ്മൻ്റൺ പൊലീസ് സർവീസ് (ഇപിഎസ്) രണ്ട് പേരെ അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളിൽ സംഭവം പതിഞ്ഞു. വെള്ളിയാഴ്ച രാത്രി 12:30 ഓടെയാണ് കൊലപാതകം. വെടിയേറ്റ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.