വാഷിംഗ്ടൺ: കാർ മവഞ്ചെരുവിലേക്ക് ഓടിച്ചുകയറ്റി അപകടമുണ്ടാക്കി കുടുംബത്തെ കൊലപ്പെടുത്താൻ ശ്രമിച്ച ഇന്ത്യൻ യുവാവിന് മാനസിക വൈകല്യമെന്ന് കണ്ടെത്തൽ. ഇന്ത്യൻ-അമേരിക്കൻ റേഡിയോളജിസ്റ്റ് ധർമേഷ് പട്ടേലാണ് തന്റെ രണ്ട് കുട്ടികളെയും ഭാര്യയെയും കൊണ്ട് കാറിൽ മലഞ്ചെരുവിലേക്ക് ഓടിച്ച് അപകടമുണ്ടാക്കിയത്. കുട്ടികൾ ലൈംഗിക കടത്തിന് ഇരയാകാൻ സാധ്യതയുണ്ടെന്ന് ഇയാൾ വിശ്വസിച്ചിരുന്നതായി സാൻ ഫ്രാൻസിസ്കോ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്തു.
തന്റെ ടെസ്‌ല കാർ സാൻ മാരിയോ കൗണ്ടി മലഞ്ചെരുവിൽ ഓടിച്ചുകയറ്റിയാണ് ഇയാൾ അപകടമുണ്ടാക്കിയത്. കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം. പട്ടേലിൻ്റെ അഭിഭാഷകരായ ഡോ. മാർക്ക് പാറ്റേഴ്‌സൺ ഈ ആഴ്ച ബുധനാഴ്ച നടത്തിയ മൊഴിയിൽ, 2023 ജനുവരി 2-ലെ തകർച്ചയ്ക്ക് ശേഷം പട്ടേലിനെ പലതവണ കണ്ടിട്ടുണ്ടെന്ന് പറഞ്ഞു. പട്ടേലിന് വിഷാദ രോഗവും ഉത്കണ്ഠാ രോഗവും ഉണ്ടായിരുന്നതായം വിദഗ്ധർ പറയുന്നു. തൻ്റെ കുടുംബത്തെ മോശമായ വിധിയിൽ നിന്ന് രക്ഷിക്കാനാണ് കടുംകൈ ചെയ്തത്.
തൻ്റെ കുട്ടികൾ തട്ടിക്കൊണ്ടുപോകാനനും ലൈംഗികതയ്ക്ക് ഇരയാകാനും സാധ്യതയുണ്ടെന്ന് ഇയാൾ ഉത്കണ്ഠപ്പെട്ടിരുന്നു. കുറ്റക്കാരനല്ലെന്ന് വാദിച്ച പട്ടേൽ, ജയിൽവാസത്തിന് പകരം മാനസികാരോഗ്യ ചികിത്സയ്ക്ക് യോഗ്യത നേടാനുള്ള ശ്രമത്തിലാണ്. കാറിൽ ഭാര്യ നേഹ, ഏഴ്, നാല് വയസ്സുകാരായ രണ്ട് കുട്ടികൾ എന്നിവരാണുണ്ടായിരുന്നത്. ഭർത്താവ് മനപ്പൂർവമാണ് അപകടമുണ്ടാക്കിയതെന്നും ഭാര്യയും കുട്ടികളും പറഞ്ഞിരുന്നു.
Indian-Origin Man Who Drove Family Off Cliff In US Had Psychotic Breakdown, says doctor