ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ സ്വാതന്ത്ര്യദിനാഘോഷം; മാത്യു കുഴല്‍നാടന്‍ എംഎല്‍എ മുഖ്യാതിഥി

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐഒസി) ട്രൈസ്റ്റേറ്റ് കേരള ചാപ്റ്ററിന്റെ 78-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്. ന്യൂയോര്‍ക്ക്, റോക്ക്‌ലാന്‍ഡ്, ന്യൂജേഴ്‌സി, കണക്റ്റിക്കട്ട് എന്നീ മേഖലയിലുള്ളവര്‍ ചടങ്ങിൽ പങ്കുചേരും. മുഖ്യാതിഥിയായി മൂവാറ്റപ്പുഴ എംഎല്‍എ അഡ്വ. മാത്യു കുഴല്‍നാടൻ പങ്കെടുക്കും.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ട്രൈസ്റ്റേറ്റ് ചാപ്റ്ററുകളുടെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്‍ഡ് കൗണ്ടിയിലാണ് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. ഓഗസ്റ്റ് 16-ന് ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ഗ്ലോബല്‍ കൊളിഷന്‍ ഹാളാണ് (331 റൂട്ട് 9W, കോണ്‍ഗേഴ്‌സ് NY 10920) വേദി.

പോള്‍ കറുകപ്പിള്ളില്‍ (ഐഒസി നാഷണല്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), ജോര്‍ജ് എബ്രഹാം (ഐഒസി വൈസ് ചെയര്‍മാന്‍), ഷൈമി ജേക്കബ് (ഐഒസി റോക്ക്ലാന്‍ഡ് പ്രസിഡന്റ്), നോഹ ജോര്‍ജ്ജ് (ഐഒസി റോക്ക്ലാന്‍ഡ് ട്രഷറര്‍),ബിജു വള്ളിയകല്ലുങ്കല്‍(ഐഒസി ന്യൂജേഴ്സി പ്രസിഡന്റ്) എന്നിവരാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, കണക്റ്റിക്കട്ട് എന്നീയിടങ്ങളിലെ സാമൂഹിക സാംസ്‌കാരിക സംഘടനകളിലെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കുകയും ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്യും. അത്താഴം ഉള്‍പ്പെടെയുള്ള പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. എല്ലാ ജനാധിപത്യ വിശ്വാസികളും പങ്കെടുക്കുകയും പിന്തുണയ്ക്കുകയും പരിപാടി വിജയിപ്പിക്കുകയും ചെയ്യണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പോള്‍ കരിക്കപ്പള്ളില്‍ 845.553.5671, ജോര്‍ജ് എബ്രഹാം 917.544.4137, ഷൈമി ജേക്കബ് 845.445.1000, നോഹ ജോര്‍ജ് 719.216.9263, ജോസഫ് കുരിയാപറമ്പ് 845.507.9263, ജോസഫ് കുരിയപ്പറം 845.507.2667,ജോസ് ജോര്‍ജ് 845.215.5060 .