
അബുജ: ആഫ്രിക്കൻ സന്ദർശനം നടത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി നൈജീരിയൻ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവുമായി കൂടിക്കാഴ്ച നടത്തി. അബുജയില്‍ പ്രസിഡന്റിന്റെ വസതിയിലാരുന്നു കൂടിക്കാഴ്ച. നരേന്ദ്രമോദിയെ പരമ്പരാഗത ആചാര പ്രകാരമാണ് സ്വീകരിച്ചത്.
ഇന്ത്യയും നൈജീരിയയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ചൂണ്ടിക്കാട്ടുന്നതിനൊപ്പം ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വിഷയങ്ങളും നേതാക്കള്‍ ചർച്ച ചെയ്തു. ഇരുരാജ്യങ്ങള്‍ക്കിടയിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ഉടമ്പടികളില്‍ ഒപ്പുവെക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ നൈജീരിയയിലേക്ക് സ്വാഗതം ചെയ്യാൻ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് പ്രസിഡന്റ് ബോല അഹമ്മദ് കുറിച്ചിരുന്നു. 2007ന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി നൈജീരിയയിലെത്തുന്നത്. പ്രധാനമന്ത്രിക്ക് പരമോന്നത സിവിലിയൻ ബഹുമതിയും നൈജീരിയ സമർപ്പിച്ചു. രാജ്യത്തെ രണ്ടാമത്തെ ബഹുമതിയായ ഗ്രാൻഡ് കമാൻഡർ ഓഫ് ഓർഡർ ഓഫ് നൈജർ നല്‍കിയാണ് പ്രധാനമന്ത്രിയെ നൈജീരിയ ആദരിക്കുന്നത്.
Indian PM Modi meets Nigeria President