ന്യൂയോർക്കിൽ വെള്ളച്ചാട്ടത്തിൽ വീണ് തെലങ്കാനയിൽ നിന്നുള്ള വിദ്യാർഥി മരിച്ചു

യുഎസിൽ ന്യൂയോർക്കിലെ ഒരു വെള്ളച്ചാട്ടത്തിൽ വീണ് ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം. തെലങ്കാന സ്വദേശിയായ സായി സൂര്യ അവിനാഷ് ( 26) ആണ് മരിച്ചത്. ആന്ധ്രയിലെ കിഴക്കൻ ഗോദാവരി ജില്ലയിലെ ഗോപാലപുരം ചിത്യാലയിൽ നിന്നുള്ള സായി സൂര്യ ജൂലൈ 7 ന് അൽബനിയിലെ ബാർബർവിൽ വെള്ളച്ചാട്ടത്തിലാണ് അപകടത്തിൽപ്പെട്ടത്.

അവധിക്കാലം ആഘോഷിക്കാനായി പോയതായിരുന്നു. ട്രൈൻ സർവകലാശാലയിലെ വിദ്യാർഥിയായ സായി സൂര്യ ജൂലൈ ഏഴിനാണ് അപകടത്തിൽപ്പെട്ടതെന്ന് സ്ഥിരീകരിച്ച ന്യൂയോർക്കിലെ ഇന്ത്യൻ എംബസി, മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും അറിയിച്ചു.

Indian Student Drowned in a Waterfall At New York

More Stories from this section

family-dental
witywide