
ഒരു ഇന്ത്യൻ വിദ്യാർഥി കൂടി യുഎസിൽ മരിച്ചു. തെലങ്കാനയിൽ നിന്നുള്ള വെങ്കിട്ടരമണ പിട്ടാല ( 27 ) യാണ് ഫ്ലോറിഡയിൽ ജല കായിക വിനോദത്തിനിടെ ജെറ്റ് സ്കി അപകടത്തിൽപ്പെട്ട് മരിച്ചത്. മാർച്ച് 9 ശനിയാഴ്ച യായിരുന്നു അപകടം. ഇൻഡ്യാനപൊളിസിൽ ഇൻഡ്യാന യൂണിവേഴ്‌സിറ്റി-പർഡ്യൂ യൂണിവേഴ്‌സിറ്റി (ഐയുയുപിയുഐ) ഹെൽത്ത് ഇൻഫോർമാറ്റിക്‌സിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായിരുന്നു വെങ്കിട്ടരമണ.
പ്രാദേശിക മാധ്യമങ്ങൾ പറയുന്നതനുസരിച്ച്, മാർച്ച് 9 ന് ഉച്ചയ്ക്ക് 1:30 ന് (പ്രാദേശിക സമയം) വിസ്റ്റീരിയ ദ്വീപിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട മറ്റൊരു ജെറ്റ് സ്‌കീയിലുണ്ടായിരുന്ന 14 വയസ്സുള്ള ആൺകുട്ടി പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
തെലങ്കാനയിലെ കാസിപേട്ടിൽ നിന്നുള്ളയാളാണ് വെങ്കിട്ടരമണ. മേയിൽ ഇയാളുടെ കോഴ്സ് പൂർത്തിയാകുമായിരുന്നു. ആന്ധ്രാപ്രദേശിലെ എൻടിആർ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിൽ നിന്ന് ഫിസിയോതെറാപ്പിയിൽ ബിരുദം നേടിയ ശേഷം ഉപരിപഠനത്തിനായാണ് യുഎസിൽ എത്തിയത്. ഈ വർഷം ഇതുവരെ യുഎസിൽ എട്ട് ഇന്ത്യക്കാരായ വിദ്യാർത്ഥികളെങ്കിലും മരിച്ചിട്ടുണ്ട്.
Indian Student from Telangana killed In Jet Ski Accident In Florida