മെംഫിസിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർഥിനി കൊല്ലപ്പെട്ടു, 2 വിദ്യാർഥികൾക്ക് പരുക്ക്

ടെന്നസി: യുഎസിലുണ്ടായ വാഹനാപകടത്തിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥിനി മരിക്കുകയും രണ്ട് പേർക്കു പരുക്കേൽക്കുകയും ചെയ്തു. മെംഫിസ് സർവകലാശാലയിൽ മാസ്റ്റർ ഓഫ് സയൻസ് (എംഎസ്) ബിരുദത്തിനു പഠിക്കുന്ന 26 കാരിയായ നാഗ ശ്രീ വന്ദന പരിമളയാണ് കൊല്ലപ്പെട്ടത്.

യുഎസ് സംസ്ഥാനമായ ടെന്നസിയിലെ മെംഫിസിൽ വെള്ളിയാഴ്ച അർദ്ധരാത്രിക്ക് ശേഷം ഇവരുടെ കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം.

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി പൊലീസ് അറിയിച്ചു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ ഒരു വ്യവസായിയുടെ മകളായ പരിമള ഉപരിപഠനത്തിനായി 2022ലാണ് യുഎസിൽ എത്തിയത്.

മറ്റ് രണ്ട് വിദ്യാർത്ഥികളായ പവൻ, നികിത് എന്നിവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അവിടെ പവൻ്റെ നില ഗുരുതരമാണെന്ന് പറയപ്പെടുന്നു.

More Stories from this section

family-dental
witywide