ഇന്ത്യൻ വിദ്യാർത്ഥിനി നിതീഷ കൻഡൂലയെ ലോസ് ഏഞ്ചൽസിൽ ദുരൂഹ സാഹചര്യത്തിൽ കാണാതായി

കാലിഫോർണിയ: അമേരിക്കയിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥിനിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. കാലിഫോർണിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ സാൻ ബെർണാർഡിനോ (സിഎസ്‌യുഎസ്‌ബി) വിദ്യാർത്ഥിനിയായ 23 കാരിയായ നിതീഷ കൻഡൂലയെ മെയ് 28 ന് കാണാതായതായി പൊലീസ് സ്ഥിരീകരിച്ചു. നിതീഷയെ കണ്ടെത്താൻ പൊലീസ് പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചു.

മെയ് 30നാണ് നിതീഷ കൻഡൂലയെ കാണാതായി എന്ന് പൊലീസിൽ പരാതി ലഭിക്കുന്നത്. യുഎസിൽ പഠിക്കുന്ന ഹൈദരാബാദ് വിദ്യാർത്ഥിയായ നിതീഷയെ ലോസ് ഏഞ്ചൽസിൽ വച്ചാണ് അവസാനമായി കണ്ടത്.

5 അടി 6 ഇഞ്ച് ഉയരമുള്ളതായി നിതീഷയ്ക്ക് ഏകദേശം ഏകദേശം 160 പൗണ്ട് (72.5 കിലോഗ്രാം) ഭാരവും കറുത്ത മുടിയും കറുത്ത കണ്ണുകളുമുണ്ടെന്ന് പോലീസ് പറയുന്നു. പെൺകുട്ടി കാലിഫോർണിയ ലൈസൻസ് പ്ലേറ്റുള്ള 2021 ടൊയോട്ട കൊറോളയാണ് ഓടിച്ചിരുന്നത്.

വിവരം ലഭിക്കുന്നവർ CSUSB പോലീസ് ഡിപ്പാർട്ട്‌മെൻ്റിനെ (909) 538-7777 എന്ന നമ്പറിലോ LAPD യുടെ തെക്കുപടിഞ്ഞാറൻ ഡിവിഷൻ (213) 485-2582 എന്ന നമ്പറിലോ ബന്ധപ്പെടാൻ പൊലീസ് അഭ്യർത്ഥിച്ചു.