കാനഡയില്‍ ഒപ്പം താമസിച്ചിരുന്നയാള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നു, അറസ്റ്റ്

ടൊറന്റോ: കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്തി. ഡിസംബര്‍ ഒന്നിന് പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ 22 കാരനായ ഗുറാസിസ് സിംഗ് ആണ് കൊല്ലപ്പെട്ടതെന്ന് സാര്‍നിയ പൊലീസ് തിരിച്ചറിഞ്ഞു.

ഞായറാഴ്ച, കുത്തേറ്റു എന്ന റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കോളിനോട് പ്രതികരിച്ച പൊലീസ്, ഒന്റാറിയോ പ്രവിശ്യയിലെ സാര്‍നിയ പട്ടണത്തിലെ ഒരു വസതിയില്‍ എത്തുകയും യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. ലാംടണ്‍ കോളേജില്‍ ബിസിനസ്സ് പഠിക്കുന്ന വിദ്യാര്‍ത്ഥിയായിരുന്നു ഗുറാസിസ് സിംഗ്.

സംഭവത്തില്‍ പ്രതിയായ 36 കാരനായ ക്രോസ്ലി ഹണ്ടറിനെതിരെ രണ്ടാം ഡിഗ്രി കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ ഗുറാസിസ് സിംഗിനൊപ്പം ഒരേ മുറിയിലാണ് താമസിച്ചിരുന്നത്. ‘അടുക്കളയില്‍ വെച്ച് ഇരുവരും വഴക്കുണ്ടാക്കുകയും തുടര്‍ന്ന് ക്രോസ്‌ലി ഗുറാസിസിനെ ഒന്നിലധികം തവണ കുത്തുകയായിരുന്നു.

More Stories from this section

family-dental
witywide