സിയാറ്റിൽ: ഇന്ത്യൻ വിദ്യാർത്ഥിനി ജാഹ്നവി കണ്ട്ലയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സിയാറ്റിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ ക്രിമിനൽ കുറ്റം ചുമത്താനാകില്ലെന്ന് കോടതി. മതിയായ തെളിവുകളുടെ അഭാവം മൂലമാണ് ഇയാൾക്കെതിരെ ക്രിമിനൽ കുറ്റം ചുമത്താത്തതെന്ന് അധികൃതർ അറിയിച്ചു.
ബുധനാഴ്ച, കിംഗ് കൗണ്ടി പ്രോസിക്യൂട്ടറുടെ ഓഫീസ് സിയാറ്റിൽ പോലീസ് ഓഫീസർ കെവിൻ ഡേവിനെതിരെ ക്രിമിനൽ കുറ്റങ്ങളുമായി മുന്നോട്ട് പോകാനാവില്ലെന്ന് ഉത്തരവിട്ടതായി, FOX13 സിയാറ്റിൽ റിപ്പോർട്ട് ചെയ്തു. “കണ്ട്ലയുടെ മരണം ഹൃദയഭേദകവും കിംഗ് കൗണ്ടിയിലെയും ലോകമെമ്പാടുമുള്ള കമ്മ്യൂണിറ്റികളെ ബാധിച്ചതുമാണ്,” ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, കിംഗ് കൗണ്ടി പ്രോസിക്യൂട്ടിംഗ് അറ്റോർണി പറഞ്ഞു.
2023 ജനുവരി 23 ന് സിയാറ്റിലിലെ ഒരു തെരുവ് മുറിച്ചുകടക്കുമ്പോൾ ഓഫീസർ ഡേവ് ഓടിച്ച പോലീസ് വാഹനം 23 കാരിയായ കണ്ടലയെ ഇടിച്ചു. അമിതവേഗതയിലെത്തിയ പോലീസ് പട്രോളിംഗ് വാഹനത്തിൽ ഇടിച്ചാണ് കന്ദുല 100 അടി താഴ്ചയിലേക്ക് തെറിച്ചത്.
ഡാനിയൽ ഓഡറർ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ ബോഡി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ സിയാറ്റിൽ പോലീസ് ഓഫീസേഴ്‌സ് വൈസ് പ്രസിഡന്റായ ഡാനിയൽ പ്രസിഡന്റുമായി വിഷയം ചർച്ച ചെയ്യുന്നത് കേൾക്കാൻ സാധിക്കും. വീഡിയോയിൽ ചിരിച്ചുകൊണ്ടാണ് ഇവർ ജാൻവി മരണപ്പെട്ട വിവരം പറയുന്നത്. അവൾ മരിച്ചു എന്ന് പറയുന്നതും വീഡിയോയിൽ കേൾക്കാം. പതിനൊന്നായിരം ഡോളറിന്റെ ഒരു ചെക്ക് എഴുതാം, 23-കാരിയായ ജാഹ്നവിക്ക് 26 വയസ്സായിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.
ഒരു ക്രിമിനൽ കേസ് സംശയാതീതമായി തെളിയിക്കാനുള്ള തെളിവുകൾ തങ്ങളുടെ പക്കലില്ലെന്ന് താൻ വിശ്വസിക്കുന്നതായി കിംഗ് കൗണ്ടി പ്രോസിക്യൂട്ടിംഗ് അറ്റോർണി ലീസ മാനിയൻ പറഞ്ഞു.