യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥിയുടെ മരണം: ബ്ലൂ വെയിൽ ചലഞ്ചുമായി ബന്ധപ്പെട്ടെന്ന് റിപ്പോർട്ട്

വാഷിംഗ്ടൺ: യുഎസിലെ ഒന്നാം വർഷ ഇന്ത്യൻ വിദ്യാർത്ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഫോൺ ഗെയിമായ ബ്ലൂ വെയിൽ കളിച്ചതിന്റെ ഭാഗമായാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതെന്ന് സംശയിക്കുന്നു. സൂയിസൈഡ് ഗെയിം എന്നാണ് ഇതിന്റെ മറ്റൊരുപേര്.

മസാച്യുസെറ്റ്‌സ് സർവകലാശാലയിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു ആത്മഹത്യ ചെയ്ത 20കാരൻ. മാർച്ച് എട്ടിനാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബത്തിന്റെ ആവശ്യപ്രകാരം വിദ്യാർത്ഥിയുടെ പേരോ മറ്റ് വിവരങ്ങളോട പുറത്തുവിട്ടിട്ടില്ല.

സംഭവം ആത്മഹത്യയാണെന്ന് വ്യക്തമാണെന്നും കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണെന്നും ബ്രിസ്റ്റോൾ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണിയുടെ വക്താവ് ഗ്രെഗ് മിലിയോട്ട് പറഞ്ഞു.

ബോസ്റ്റൺ യൂണിവേഴ്‌സിറ്റിയിൽ എൻറോൾ ചെയ്തതായി തെറ്റിദ്ധരിപ്പിച്ച അദ്ദേഹത്തിൻ്റെ മരണം കൊലപാതകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. മോഷണ ശ്രമത്തിന്റെ ഭാഗമായിരുന്നു കൊലപാതകം എന്നും മൃതദേഹം കാട്ടിൽ ഉപേക്ഷിച്ച കാറിൽ കണ്ടെത്തുകയും ചെയ്തുവെന്നായിരുന്നു റിപ്പോർട്ടുകൾ.

“ബ്ലൂ വെയ്ൽ ചലഞ്ച്” ഒരു ഓൺലൈൻ ഗെയിമാണ്. അതിൽ പങ്കെടുക്കുന്നവരോട് വെല്ലുവിളി നിറഞ്ഞ ടാസ്കുകളാണ് ചെയ്യാൻ ആവശ്യപ്പെടുന്നത്. ഇത് 50 ലെവലിൽ കൂടുതൽ മുന്നോട്ടു പോകാൻ ബുദ്ധിമുട്ടാണ്. വിദ്യാർത്ഥി രണ്ട് മിനിറ്റോളം ശ്വാസം പിടിച്ചുവച്ചതായാണ് മനസിലാക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

More Stories from this section

family-dental
witywide