മുന്നിൽ ഒരടിയോളം മാത്രം വെള്ളം, കാർ മുന്നോട്ടെടുത്ത് ഇന്ത്യൻ യുവതി; പക്ഷേ പ്രതീക്ഷ തെറ്റി, ദാരുണാന്ത്യം

ക്വീൻസ്‌ലാൻഡ്: ഓസ്‌ട്രേലിയയിൽ വെള്ളപ്പൊക്കത്തിൽ കാർ മുങ്ങി ഇന്ത്യൻ യുവതി മരിച്ചു. ക്വീൻസ്‌ലാൻഡ് വെള്ളപ്പൊക്കത്തിൽ 28 വയസ്സുകാരിയായ ഇന്ത്യൻ യുവതിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ വാഹനം ഭാഗികമായി വെള്ളത്തിൽ മുങ്ങിയ നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് മൗണ്ട് ഇസ പൊലീസ് സൂപ്രണ്ട് ടോം ആർമിറ്റ് പറഞ്ഞു.

തുടർനടപടികൾ സ്വീകരിക്കുന്നതിനായി അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കാൻബറയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു. ഒരടിയോളം വെള്ളം ഉണ്ടായിരുന്ന റോഡിലൂടെ വാഹനമോടിക്കാനാണ് യുവതി ശ്രമിച്ചതെങ്കിലും ഒഴുക്കിൽപ്പെട്ട് വാഹനം ഒഴുകിപ്പോകുകായിരുന്നു. ക്വീൻസ്‌ലാൻഡ് ഫയർ ആൻഡ് എമർജൻസി സർവീസ് ജീവനക്കാർ എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. യുവതിയുടെ പേര് വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

Indian Woman dies in Australian flood

More Stories from this section

family-dental
witywide