ക്വാലാലംപൂരിൽ നടന്നുപോകുന്നതിനിടെ ഇന്ത്യൻ യുവതി 26 അടി താഴ്ചയുള്ള ഓടയിൽ വീണു, രക്ഷാപ്രവർത്തനം ഊർജ്ജിതം

ക്വാലാലംപൂർ: മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിൽ നടപ്പാത തകർന്ന് ഇന്ത്യക്കാരി 26 അടി താഴ്ചയിലേക്ക് വീണു. ആന്ധ്രാപ്രദേശ് സ്വദേശിയായ വിജയലക്ഷ്മി എന്ന 48കാരിയാണ് നടപ്പാതയിൽ നിന്ന് പൊടുന്നെനെ താഴേക്ക് പോയത്. ആന്ധ്രാപ്രദേശിലെ കുപ്പത്ത് അനിമിഗനിപ്പള്ളി സ്വദേശിനിയായ വിജയലക്ഷ്മി ഭർത്താവിനും മകനുമൊപ്പം മലേഷ്യയിലായിരുന്നു.

ജലാൻ മസ്ജിദിലെ മലയൻ മാൻഷനു സമീപം കുടുംബം നടന്നു പോകുമ്പോഴാണ് ദാരുണമായ സംഭവം. യുവതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. എക്‌സ്‌കവേറ്റർ ഉപയോഗിച്ച് ഓടയിലെ അവശിഷ്ടങ്ങൾ നീക്കുന്നത് ഉൾപ്പെടെയുള്ള ശ്രമങ്ങൾ നടത്തുന്നു.

എന്നാൽ, ഇതുവരെ യുവതിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഉയർന്ന മർദ്ദത്തിലുള്ള വാട്ടർ ജെറ്റുകൾ ഉപയോഗിച്ച് രണ്ട് മാൻഹോളുകളിലെ അവശിഷ്ടങ്ങൾ നീക്കുന്നത് തുടരുകയാണ്. സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Indian woman fell in to 26 ft drainage in malaysia

More Stories from this section

family-dental
witywide