മോദിക്കും ബിജെപിക്കും പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടൻ പാർലമെന്റ് സ്ക്വയറിൽ വനിതകളുടെ റാലി

ലണ്ടൻ: ഇന്ത്യയിൽ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപിയുടെയും വിജയത്തിനായി പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടൻ പാർലമെന്റിന് മുന്നിൽ ഒത്തുകൂടി ഇന്ത്യൻ വനിതകൾ. ഇന്ത്യയിലെ പരമ്പരാ​ഗത വേഷവിധാനത്തോടെയാണ് സ്ത്രീകൾ എത്തിയത്.

തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, അസം, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, ഗുജറാത്ത്, ബീഹാർ, ഒഡീഷ എന്നിവയുൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പരിപാടിയിൽ പങ്കെടുത്തു. അബ് കി ബാർ 400 പർ, ഹർ ഹർ മോദി, ഘർ ഘർ മോദി എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ഇവർ പാർലമെൻ്റ് സ്‌ക്വയറിൽ ഒത്തുകൂടിയത്.

ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപി യുകെ ഞായറാഴ്ച പ്രസ്താവന പുറത്തിറക്കുകയും ചെയ്തു. പ്രധാനമന്ത്രി മോദി ആഗോള തലത്തിൽ ഇന്ത്യയുടെ നിലവാരം ഉയർത്തിയെന്നും ഇന്ത്യൻ സ്വത്വത്തിൽ അഭിമാനബോധം വളർത്തിയെടുത്തുവെന്നും പ്രസ്താവനയിൽ പറഞ്ഞു.

Indian women in the UK gathered in UK Parliament for extending political support for BJP And PM Modi

More Stories from this section

family-dental
witywide