സഹോദരനെയും സുഹൃത്തുക്കളെയും വധിച്ച കേസ്, പ്രതിയുടെ വധശിക്ഷ നടപ്പാക്കി, ഇന്ത്യാനയിൽ 15 വർഷത്തിന് ശേഷത്തെ ആദ്യ വധശിക്ഷ

മിഷിഗൻ സിറ്റി: 2009ന് ശേഷം ആദ്യമായി ഇന്ത്യാനയിൽ വധശിക്ഷ നടപ്പാക്കി. 49 കാരനായ ജോസഫ് കോർകോറനെയാണ് ബുധനാഴ്ച പുലർച്ചെ കുത്തിവെപ്പിലൂടെ ശിക്ഷക്ക് വിധേയനാക്കിയത്. 15 വർഷത്തിന് ശേഷമാണ് സംസ്ഥാനത്ത് വധശിക്ഷ നടപ്പാക്കുന്നത്. 1997ൽ കോർകോറൻ നാലുപേരെ കൊലപ്പെടുത്തിയതിനായിരുന്നു വധശിക്ഷ ലഭിച്ചത്.

വധശിക്ഷ നടപ്പാക്കാൻ പാടില്ലെന്ന കോർകോറന്‍റെ അഭിഭാഷകരുടെ അഭ്യർഥന യുഎസ് സുപ്രീം കോടതി നിരസിച്ചു. പിന്നാലെയാണ് ശിക്ഷ നടപ്പാക്കിയത്. അർധരാത്രിക്കു ശേഷമാണ് വധശിക്ഷാ പ്രക്രിയ ആരംഭിച്ചത്. പുലർച്ചെ 12:44ന് കോർകോറൻ മരിച്ചതായി ഇൻഡ്യാന ഡിപ്പാർട്ട്മെന്‍റ് ഓഫ് കറക്ഷൻ അറിയിച്ചു.

സഹോദരൻ, സഹോദരന്റെ രണ്ട് സുഹൃത്തുക്കൾ, സഹോദരിയുചെ പ്രതിശ്രുത വരൻ എന്നിവരെയാണ് ഇയാൾ വെടിവെച്ച് കൊലപ്പെടുത്തിയത്. 1997 ജൂലൈ 26ന് സംഭവം. കോർകോറൻ സഹോദരനായ ജെയിംസ് കോർകോറനൊപ്പമായിരുന്നു താമസം. കോർകോറന്‍റെ സഹോദരി കെല്ലി നീറ്റോ, പ്രതിശ്രുത വരൻ റോബർട്ട് ടർണർ എന്നിവരും അതേ വീട്ടിലായിരുന്നു താമസം.

ടർണറും സഹോദരന്‍റെ രണ്ട് സുഹൃത്തുക്കളായ തിമോത്തി ബ്രിക്കറും ഡഗ് സ്റ്റിൽവെല്ലും തന്നെക്കുറിച്ച് സംസാരിക്കുന്നത് കേട്ടപ്പോൾ കോർകോറൻ പ്രകോപിതനായി തന്‍റെ സെമി ഓട്ടോമാറ്റിക് റൈഫിൾ നിറച്ച് സഹോദരനെയും സഹോദരന്‍റെ രണ്ട് സുഹൃത്തുക്കളെയും ടർണറെയും വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.

Indiana carried out first execution after 15 years

More Stories from this section

family-dental
witywide