‘ഞങ്ങൾക്ക് ലക്ഷദ്വീപ് ഉണ്ടെടാ’; മാലിദ്വീപ് യാത്രകൾ ഉപേക്ഷിച്ച് ഇന്ത്യക്കാർ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദർശിച്ച് ദിവസങ്ങൾക്ക് ശേഷം മാലിദ്വീപ് മന്ത്രി എക്സിൽ പങ്കുവച്ച പോസ്റ്റിനെ ചൊല്ലിയുള്ള തർക്കങ്ങൾക്കിടയിൽ, മാലിദ്വീപിലേക്കുള്ള യാത്രകൾ ഉപേക്ഷിച്ച് ഇന്ത്യക്കാർ.

ബീച്ച് ടൂറിസത്തിൽ മാലിദ്വീപുമായി മത്സരിക്കുന്നതിൽ ഇന്ത്യ വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും ഇന്ത്യ തങ്ങളെ ലക്ഷ്യമിടുന്നതായും മാലിദ്വീപ് മന്ത്രി എക്സിൽ കുറിച്ച പോസ്റ്റാണ് വിവാദത്തിന് കാരണം.

പലരും തങ്ങളുടെ റദ്ദാക്കിയ വിമാന യാത്രയുടെയും ഹോട്ടൽ ബുക്കിംഗുകളുടെയും സ്‌ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. കൂടാതെ ‘#BoycottMaldives’ എന്ന ഹാഷ്ടാഗും ട്രെൻഡിങ് ആയിട്ടുണ്ട്.

പ്രസിഡന്റ് മുഹമ്മദ് മുയിസു അധികാരത്തിൽ വന്നതിന് ശേഷം കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യ-മാലിദ്വീപ് ബന്ധം വഷളായിരുന്നു.

അധികാരത്തിലെത്തിയാല്‍ ദ്വീപില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ നീക്കുമെന്നായിരുന്നു മുഹമ്മദ് മുയിസുവിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം. പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ ചൈനാ സന്ദര്‍ശനത്തിനും മുയിസു തയ്യാറെടുക്കുന്നുണ്ട്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് ലഭിക്കുന്ന വിവരം. ഇക്കാര്യം ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുന്‍യിങ് അറിയിച്ചിരുന്നു.

More Stories from this section

family-dental
witywide