എസ്എസ് രാജമൗലി, ഭാര്യ രമ, ഷബാന ആസ്മി… ഇന്ത്യന്‍ പ്രതിഭകള്‍ക്ക് ഓസ്‌കര്‍ അക്കാദമിയിലേക്ക് ക്ഷണം

ന്യൂഡല്‍ഹി: പ്രശസ്ത സംവിധായകന്‍ എസ്എസ് രാജമൗലി, ഭാര്യയും വസ്ത്രാലങ്കാര മേഖലയില്‍ പ്രശസ്തയുമായ രമാ രാജമൗലി, ശബാന ആസ്മി, റിതേഷ് സിദ്ധ്വാനി തുടങ്ങിയ പ്രമുഖരായ ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെടെ 487 പുതിയ അംഗങ്ങളെ ക്ഷണിച്ചതായി അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസ് അറിയിച്ചു.

ഛായാഗ്രാഹകന്‍ രവി വര്‍മ്മന്‍, ചലച്ചിത്ര നിര്‍മ്മാതാവ് റിമ ദാസ്, കൊറിയോഗ്രാഫര്‍ പ്രേം രക്ഷിത് എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. എല്ലാ ക്ഷണിതാക്കളും ക്ഷണം സ്വീകരിക്കുകയാണെങ്കില്‍, അക്കാദമിയുടെ മൊത്തം അംഗത്വം 10,910 ആയി ഉയരും. ഇതോടെ 9,000ത്തിലധികം പേര്‍ വോട്ട് ചെയ്യാന്‍ യോഗ്യരാകും.

ഓസ്‌കര്‍ പുരസ്‌കാരങ്ങളുടെ 2024 ക്ലാസിലാണ് ഇവരെ ക്ഷണിച്ചിരിക്കുന്നത്. ഓസ്‌കര്‍ പുരസ്‌കാരം നേടിയിട്ടുള്ള 19 പേരും നോമിനേഷന്‍ ലഭിച്ചിട്ടുള്ള 71 പേരും ഈ പട്ടികയിലുണ്ട്. 2024 ക്ലാസിലേക്ക് പുതിയതായി ക്ഷണിക്കപ്പെട്ടിട്ടുള്ളവരില്‍ 44 ശതമാനവും സ്ത്രീകളാണ്. അമേരിക്കയ്ക്ക് പുറത്തുള്ള 56 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ഇതില്‍ ഉള്‍പ്പെടുന്നു.

‘അക്കാദമിയിലേക്ക് ഈ വര്‍ഷത്തെ പുതിയ അംഗങ്ങളെ സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്നും ലോകമെമ്പാടുമുള്ള ഈ ശ്രദ്ധേയമായ കലാകാരന്മാരും പ്രൊഫഷണലുകളും ഞങ്ങളുടെ ചലച്ചിത്ര നിര്‍മ്മാണ സമൂഹത്തില്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും
അക്കാദമി സിഇഒ ബില്‍ ക്രാമര്‍, പ്രസിഡന്റ് ജാനറ്റ് യാങ് എന്നിവര്‍ സന്തോഷം പങ്കുവെച്ചു.

More Stories from this section

family-dental
witywide