പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപ് ജയിച്ചതിന് പിന്നാലെ ​ഗൂഗിളിൽ ഇന്ത്യക്കാർ തിരഞ്ഞതെന്ത്? റിപ്പോർട്ട് പുറത്തുവിട്ട് ​ഗൂ​ഗിൾ

വാഷിങ്ടൺ: അമേരിക്കയിൽ ഡോണൾഡ് ട്രംപ് ഭരണം വീണ്ടും പിടിച്ചതോടെ ഇന്ത്യക്കാർ എന്താണ് ​ഗൂ​ഗിളിൽ തിരഞ്ഞതെന്നത് ചർച്ചയാകുന്നു. അമേരിക്ക സ്വപ്നം കണ്ട ഇന്ത്യക്കാരൊക്കെ ആശങ്കയിലാണെന്നാണ് ഗൂഗിള്‍ റിപ്പോർട്ട്. തെരഞ്ഞെടുപ്പ് ഫലം വന്ന നവംബർ 6ന് കുടിയേറ്റത്തെക്കുറിച്ചാണ് ഇന്ത്യക്കാർ കൂടുതൽ തിരഞ്ഞത്. അമേരിക്കയില്‍ നിന്ന് കാനഡയിലേക്കും ന്യൂസീലന്‍ഡിലേക്കുമെല്ലാം എങ്ങനെ കുടിയേറാമെന്നും എന്തൊക്കെയാണ് സാധ്യതകളെന്നുമാണ് ​ഇന്ത്യക്കാർ ​ഗൂ​ഗിളിൽ തിരഞ്ഞത്.

ട്രംപിൻ്റെ കുടിയേറ്റ നയമാണ് ഇന്ത്യക്കാരടക്കമുള്ളവരെ ആശങ്കിലാക്കുന്നത്. തൊഴില്‍ തട്ടിയെടുക്കാന്‍ ലക്ഷ്യമിട്ട് രാജ്യത്തേക്ക് വരുന്നവരെന്നാണ് പ്രൊഫണൽസുകളെ ട്രംപ് വിശേഷിപ്പിക്കുന്നത്. ട്രംപിന്‍റെ ഭരണകാലയളവ് കുടിയേറ്റത്തിന് പദ്ധതിയിടുന്നവർക്കും, താത്കാലിക വിസയില്‍ ഇപ്പോള്‍ യുഎസില്‍ തങ്ങുന്നവർക്കും ആശങ്കയുണ്ടാക്കുമെന്നതിൽ സംശയമില്ല.

കഴിഞ്ഞ ഭരണകാലത്ത് കുടിയേറ്റ ഇതര വിദഗ്ദ തൊഴിലിന് നല്‍കിവരുന്ന വിസാ ചട്ടം കടുപ്പിച്ച ട്രംപിനെ മുന്നില്‍കണ്ട് എച്ച്‌വണ്‍ബി വിസയെ കുറിച്ചും നിരവധിപേർ തിരഞ്ഞു. മുഖ്യഉപദേഷ്ടാവായി ട്രംപ് നിയോഗിച്ച കുടിയേറ്റ വിരുദ്ധനായ സ്റ്റീഫൻ മില്ലറുടെ പേരാണ് പിന്നീട് ഏറ്റവുമധികം സെർച്ച്‌ ചെയ്യപ്പെട്ടത്.

അമേരിക്കയില്‍ നിന്ന് കുടിയേറാനെളുപ്പമുള്ള രാജ്യങ്ങളേതൊക്കെ, യുഎസില്‍ നിന്ന് അയർലന്‍ണ്ടിലേക്കും കാനഡയിലേക്കും ന്യൂസ്‌ലാന്‍ഡിലേക്കുമെല്ലാം കുടിയേറുന്നത് എങ്ങനെ. എന്നും ആളുകൾ ​ഗൂ​ഗിളിൽ തിരഞ്ഞു.

Indians search in google after trump win