അമേരിക്കൻ രാഷ്ട്രീയത്തിൽ നിർണായകമാകുന്ന ‘ഇന്ത്യക്കാർ’, അമേരിക്കൻ ജനസംഖ്യയിൽ ചൈനീസ് വംശജരെ മറികടന്നു

വാഷിങ്ടൺ: യുഎസിലെ ഏറ്റവും വലിയ ഏഷ്യൻ ജനസംഖ്യയായി ഇന്ത്യൻ വംശജർ മാറി. ചൈനീസ് അമേരിക്കക്കാരെ മറികടന്നാണ് ഇന്ത്യൻ വംശജർ ഒന്നാമതെത്തിയത്. ഇന്ത്യൻ അമേരിക്കക്കാർ യുഎസിൽ രാഷ്ട്രീയ ശക്തിയായി മാറുകയാണെന്ന് വിദഗ്ധർ പറയുന്നു. ഒരു വോട്ട് ബാങ്കെന്ന നിലയിൽ രാഷ്ട്രീയക്കാർക്ക് 2024-ൽ ഇന്ത്യൻ വംശജരെ അവഗണിക്കാനാവില്ലെന്നതാണ് വസ്തുത.

അമേരിക്കൻ രാഷ്ട്രീയത്തിൽ ഒരു ശക്തിയായി ഉയർന്നുവരുന്ന സമൂഹമാണിതെന്ന് ഇന്ത്യൻ അമേരിക്കൻ ഇംപാക്റ്റ് എന്ന വോട്ടർ എൻഗേജ്‌മെൻ്റ് ഓർഗനൈസേഷൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ചിന്തൻ പട്ടേൽ പറഞ്ഞു. 2020 ലെ യു.എസ് സെൻസസ് പ്രകാരം 4.4 ദശലക്ഷമാണ് പൂർണ ഇന്ത്യക്കാരെന്ന് റിപ്പോർട്ട് പറയുന്നു. നേരത്തെ അമേരിക്കൻ ജനസംഖ്യയിൽ ചൈനയായിരുന്നു ഏഷ്യൻ രാജ്യങ്ങളിൽ മുന്നിൽ. അതേസമയം, സങ്കരചൈനക്കാർ തന്നെയാണ് ഇപ്പോഴും രാജ്യത്തെ ഏറ്റവും വലിയ ഏഷ്യൻ ​ഗ്രൂപ്പ്. അരിസോണ പോലെയുള്ള സംസ്ഥാനങ്ങളിൽ, ഇന്ത്യക്കാരുടെ പോളിങ് നിർണാ‌യകമാണ്. ഇന്ത്യൻ സമൂഹത്തെ നിസാരമായി കാണാതിരിക്കുക എന്നത് പ്രഝാനമാണെന്ന് ചിന്തൻ പട്ടേൽ പറഞ്ഞു.

വെറും വോട്ട് ചെയ്ത് പോകുന്ന സമൂഹമായി കാണരുത്. അവരോട് സ്ഥിരമായി സംസാരിക്കുകയും അവരുടെ ആശങ്കകൾ കേൾക്കുകയും പരിഹരിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാരിൽ കൂടുതൽ ഡെമോക്രാറ്റുകളോട് കൂറുള്ളവരാണെങ്കിലു68 ശതമാനം പേരും ഇരുപാർട്ടികളോടും ചോദ്യങ്ങൾ ഉന്നയിക്കുന്നു. 2016, 2018, 2020 വർഷങ്ങളിലെല്ലാം ദക്ഷിണേഷ്യക്കാർ ഉൾപ്പെടെയുള്ള ഏഷ്യൻ അമേരിക്കക്കാരുടെ റെക്കോർഡ് വോട്ടർ പോളിംഗ് രേഖപ്പെടുത്തി. എന്നാൽ ഗാസ പോലുള്ള വിഷയങ്ങളിൽ ബൈഡൻ്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാൻ തുടങ്ങിയിട്ടുണ്ടെന്ന് വിദഗ്ധർ പറയുന്നു.

Indians to be most influencial in US Politics

More Stories from this section

family-dental
witywide