സുരക്ഷിത സ്ഥാനത്തേക്ക് മാറണം; ഇസ്രയേലിലെ തങ്ങളുടെ പൗരന്മാര്‍ക്ക് ഇന്ത്യയുടെ നിര്‍ദേശം

ന്യൂഡല്‍ഹി: ഇസ്രായേലും ഹമാസും തമ്മില്‍ പോരാട്ടം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇസ്രയേലില്‍ താമസിക്കുന്ന തങ്ങളുടെ പൗരന്മാരോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ ഇന്ത്യ നിര്‍ദേശം നല്‍കി.

നിലവിലുള്ള സുരക്ഷാ സാഹചര്യങ്ങളും പ്രാദേശിക സുരക്ഷാ ഉപദേശങ്ങളും കണക്കിലെടുത്ത്, ഇസ്രായേലിലെ എല്ലാ ഇന്ത്യന്‍ പൗരന്മാരും, പ്രത്യേകിച്ച് വടക്ക്, തെക്ക് അതിര്‍ത്തി പ്രദേശങ്ങളില്‍ ജോലി ചെയ്യുന്നവരോ സന്ദര്‍ശിക്കുന്നവരോ ആയ പൗരന്മാര്‍ സുരക്ഷിതരായിരിക്കാനാണ് നിര്‍ദേശം.

ഇസ്രായേലിനുള്ളിലെ സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറാന്‍ നിര്‍ദ്ദേശിക്കുന്നതോടൊപ്പം തങ്ങളുടെ എല്ലാ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഇസ്രായേലി അധികാരികളുമായി ബന്ധപ്പെടുന്നുണ്ടെന്നും ”ഇസ്രായേലിലെ ഇന്ത്യന്‍ എംബസി എക്സില്‍ കുറിച്ചു. മാത്രമല്ല, സഹായത്തിനും വ്യക്തതയ്ക്കുമായി ഇന്ത്യന്‍ എംബസി ഒരു ഹെല്‍പ്പ് ലൈന്‍ നമ്പറും ഇമെയില്‍ ഐഡിയും പങ്കുവെച്ചിട്ടുണ്ട്. +972-35226748, consl.telaviv@mea.gov.in എന്നിവയാണ് ബന്ധപ്പെടാനുള്ള നമ്പറും ഇമെയില്‍ വിലാസവും. ഇസ്രായേലിലെ പോപ്പുലേഷന്‍ ആന്‍ഡ് ഇമിഗ്രേഷന്‍ അതോറിറ്റിയുടെ ഹോട്ട്ലൈന്‍ നമ്പറായ 1700707889 ഉം എംബസി പങ്കുവെച്ചിട്ടുണ്ട്.

ലെബനനില്‍ നിന്ന് തൊടുത്ത മിസൈല്‍ ഇസ്രായേലിന്റെ വടക്കന്‍ അതിര്‍ത്തി സമൂഹമായ മാര്‍ഗലിയോട്ടിന് സമീപമുള്ള തോട്ടത്തില്‍ പതിച്ചതിനെ തുടര്‍ന്ന് മലയാളി മരിക്കുകയും മറ്റ് രണ്ട് ഇന്ത്യന്‍ പൗരന്മാര്‍ക്ക് പരിക്ക് ഏല്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്ത്യന്‍ എംബസിയുടെ ഇടപെടല്‍.

More Stories from this section

family-dental
witywide