ഇന്ത്യയിലെ മുന്‍നിര ഫാഷന്‍ ഡിസൈനര്‍ രോഹിത് ബാല്‍ വിടവാങ്ങി, പരമ്പരാഗത പാറ്റേണുകള്‍ക്ക് ആധുനിക പരിവേഷംനല്‍കിയ ഇതിഹാസം

ന്യൂഡല്‍ഹി: ഇന്ത്യയിലെ മുന്‍നിര ഫാഷന്‍ ഡിസൈനര്‍മാരില്‍ ഒരാളായ രോഹിത് ബാല്‍ (63) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഡല്‍ഹിയിലെ ആഷ്ലോക് ആശുപത്രിയിലായിരുന്നു അന്ത്യം. ഏതാനും മാസങ്ങളായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറിലും അസുഖം അദ്ദേഹത്തെ അലട്ടിയിരുന്നു. ആശുപത്രിവാസം വേണ്ടിവന്നിരുന്നെങ്കിലും വീണ്ടും തിരികെ ജോലിയിലേക്ക്.

പരമ്പരാഗത ഇന്ത്യന്‍ വസ്ത്രസങ്കല്‍പങ്ങള്‍ക്ക് ആധുനികതയുടെ സ്പര്‍ശം നല്‍കിയ ലോകത്തെ വിസ്മയിപ്പിച്ച ഫാഷന്‍ ഡിസൈനറായിരുന്നു രോഹിത് ബാല്‍. കശ്മീര്‍ സ്വദേശിയാണ്. ഫാഷന്‍ ഡിസൈന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സ്ഥാപകാംഗമായിരുന്ന ഇദ്ദേഹം ബോളിവുഡ് താരങ്ങള്‍ക്കു പ്രിയങ്കരനായ ഡിസൈനറായിരുന്നു. പമേല ആന്‍ഡേഴ്‌സനും ഉമ തര്‍മനും ഉള്‍പ്പെടെയുള്ള ഹോളിവുഡ് സെലിബ്രിറ്റികളും ബാലിന്റെ ഡിസൈനുകള്‍ അണിഞ്ഞിട്ടുണ്ട്.

ഡല്‍ഹിയില്‍ കഴിഞ്ഞ മാസം നടന്ന ലാക്‌മെ ഇന്ത്യ ഫാഷന്‍ വീക്കില്‍ ബാലിന്റെ ഡിസൈനുകളുണ്ടായിരുന്നു. കശ്മീര്‍ സ്വദേശിയാ.യ ഇദ്ദേഹത്തിന്റെ അവസാനത്തെ ഷോയും അതായിരുന്നു. ഓരോ സൃഷ്ടിയിലും ഇന്ത്യന്‍ നെയ്ത്തുപാരമ്പര്യങ്ങള്‍ക്കു പ്രാമുഖ്യം നല്‍കിയാണ് ബാലിന്റെ ഡിസൈനുകള്‍ ഓരോന്നും ജന്മമെടുത്തത്.

More Stories from this section

family-dental
witywide