കോവിഡ് മരണങ്ങൾ ഇന്ത്യ മറച്ചുവെച്ചു; മരണ സംഖ്യ പുറത്തറിഞ്ഞതിലും എട്ട് മടങ്ങ് കൂടുതലെന്ന് പഠനം; തെറ്റെന്ന് കേന്ദ്രം

ന്യൂഡൽഹി: കോവിഡ് മഹാമാരി മൂലം സംഭവിച്ച മരണങ്ങളുടെ കണക്ക് ഇന്ത്യ പുറത്തുവിട്ടതിലും എട്ട് മടങ്ങ് അധികമാണെന്ന് റിപ്പോർട്ട്. സയൻസ് അഡ്വാൻസ് ജേണൽ ആണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. അതേസയമം, റിപ്പോർട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം നിഷേധിച്ചു.

കോവിഡ് വ്യാപനം തുടങ്ങിയ 2020 ൽ 11.9 ലക്ഷം അധികമരണമെങ്കിലും ഇന്ത്യയിലുണ്ടായെന്നാണു സയൻസ് അഡ്വാൻസസിലെ റിപ്പോർട്ട്. ഇന്ത്യയുടെ ഔദ്യോഗിക കണക്കിനെക്കാൾ 8 മടങ്ങും ലോകാരോഗ്യ സംഘടനയുടെ കണക്കിനെക്കാൾ ഒന്നര മടങ്ങും കൂടുതലാണിതെന്നും ഓക്സ്ഫഡിലെ ഉൾപ്പെടെ ഗവേഷകർ ചേർന്നു തയാറാക്കിയ റിപ്പോർട്ട് പറയുന്നു. ലോകത്തെ പ്രമുഖ സ്ഥാപനങ്ങളിൽ നിന്നുള്ള ജനസംഖ്യശാസ്ത്രജ്ഞരും സാമ്പത്തിക വിദഗ്ധരും ചേർന്നാണ് പഠന റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.

കോവിഡിന്റെ തുടക്കത്തിൽ ലോകം മുഴുവൻ വലിയ രീതിയിൽ പ്രതിസന്ധിയുണ്ടായപ്പോഴും കർശന ലോക്ഡൗണിലൂടെ രോഗബാധയെ തുടർന്നുള്ള മരണങ്ങളെ ഒരു പരിധി വരെ കുറക്കാൻ സാധിച്ചുവെന്നായിരുന്നു ഇന്ത്യയുടെ അവകാശവാദം. എന്നാൽ, ഇത്തരം വാദങ്ങളെ അപ്പാടെ നിരാകരിക്കുന്ന പഠന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

ഇതുപ്രകാരം 2020 1.19 മില്യൺ ആളുകളെങ്കിലും ഇന്ത്യയിൽ കോവിഡ് മൂലം അധികം മരിച്ചിരിക്കാമെന്നാണ് പറയുന്നത്. 1,48,738 പേർ മാത്രമാണ് കോവിഡ് മൂലം ഇന്ത്യയിൽ 2020ൽ മരിച്ചതെന്നായിരുന്നു സർക്കാറിന്റെ ഔദ്യോഗിക കണക്കുകൾ.

More Stories from this section

family-dental
witywide