
മുംബൈ : കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഇന്‍ഡിയോ വിമാനം 18 മണിക്കൂര്‍ വൈകിയതോടെ വിശന്നു വലഞ്ഞ യാത്രികര്‍ റണ്‍വേയില്‍ ഇറങ്ങിയിരുന്നു ഭക്ഷണം കഴിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലെല്ലാം വൈറലായിരുന്നു. വിഷയത്തില്‍ ഇടപെട്ട ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയും മുംബൈ വിമാനത്താവളത്തിനും ഇന്‍ഡിഗോയ്ക്കു വന്‍തുക പിഴ ഏര്‍പ്പെടുത്തി.
ഇന്‍ഡിഗോയ്ക്ക് 1.5 കോടിയും മുംബൈ വിമാനത്താവളത്തിന് 90 ലക്ഷം രൂപയുമാണ് പിഴ ഈടാക്കിയിരിക്കുന്നത്. സമീപകാലത്ത് എയര്‍ലൈന്‍ അടയ്‌ക്കേണ്ടി വന്ന ഏറ്റവും ഉയര്‍ന്ന തുകയാണ് ഇന്‍ഡിഗോയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.
മുംബൈയില്‍ വിമാനത്താവളത്തിലെ റണ്‍വേയിലിരുന്ന് യാത്രക്കാര്‍ ഭക്ഷണം കഴിക്കേണ്ടിവന്ന സംഭവത്തില്‍ മാപ്പ് പറഞ്ഞ് ഇന്‍ഡിഗോ രംഗത്തെത്തിയിരുന്നു. ജനുവരി 15ന് നടന്ന സംഭവത്തില്‍ നേരത്തെ ഇന്‍ഡിഗോയ്ക്കും മുംബൈ വിമാനത്താവളത്തിനും വ്യോമയാന മന്ത്രാലയത്തില്‍ നിന്ന് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചിരുന്നു.