
കൊച്ചി: രാജ്യവ്യാപകമായി ഇന്‍ഡിഗോ വിമാനസര്‍വീസുകള്‍ തടസ്സപ്പെട്ടു. ഇതോടെ, വിവിധ വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ നീണ്ട നിര അനുഭവപ്പെട്ടു. വിമാനസര്‍വീസിന്റെ നെറ്റ്വര്‍ക്കില്‍ സംഭവിച്ച തകരാറാണ് സേവനത്തെ ബാധിച്ചത്. ചെക്ക്ഇന്‍, ബുക്കിങ്, സേവനങ്ങളാണ് തടസ്സപ്പെട്ടത്. വിമാനസര്‍വീസുകളുടെ പുറപ്പെടലുകളെയും ഇത് ബാധിക്കുകയായിരുന്നു.
തകരാര്‍ വേഗത്തില്‍ പരിഹരിക്കുമെന്നും തടസ്സം താല്‍ക്കാലികമാണെന്നും യാത്രക്കാര്‍ക്ക് കഴിയുന്നത്ര വേഗത്തില്‍ സേവനങ്ങള്‍ തിരികെയെത്തിക്കുമെന്നും ഇന്‍ഡിഗോ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് നേരിട്ട തടസത്തിന് അധികൃതര്‍ ഖേദം പ്രകടിപ്പിച്ച കമ്പനി, തകരാറുകള്‍ മാനുവലായി പരിഹരിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.