മോദിയുടെ വിജയത്തിനായി സിലിക്കന്‍വാലിയിലെ‍ ക്ഷേത്രത്തില്‍ ഹോമം: ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബിജെപിയാണ് അമേരിക്കയില്‍ മോദിക്കായി ഹോമം നടത്തി പ്രാര്‍ത്ഥിച്ചത്

സാന്‍ഫ്രാന്‍സിസ്കോ: ലോകത്തെ ഏറ്റവും വലിയ ഐ.ടി ഹബ്ബായ സിലിക്കന്‍വാലിയിലെ ഹിന്ദു ക്ഷേത്രത്തില്‍ നരേന്ദ്ര മോദിയുടെ മൂന്നാം വിജയത്തിനായാണ് ഹോമവും പൂജകളും നടന്നത്. ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബിജെപിയുടെ സാന്‍ഫ്രാന്‍സിസ്കോ ബേ ഏരിയാ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു. സിലിക്കന്‍വാലിയിലെ ഇന്ത്യന്‍ വംശജരായ ഐ.ടി പ്രൊഫഷണലുകളും കുടുംബാംഗങ്ങളുമാണ് മോദിക്കായി സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായത്.  

ഇന്ത്യയിലെ ജനങ്ങളുടെ ആഗ്രഹമാണ് മോദി വീണ്ടും തെരഞ്ഞെടുക്കപ്പെടുക എന്നത്, അതിന് വേണ്ടി കൂടിയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്നും ഇത്തവണ 400 സീറ്റ് മോദിക്ക് ലഭിക്കുമെന്നും ഓവര്‍സീസ് ബിജെപി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

2015ല്‍ നടത്തിയ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ മോദി സിലിക്കന്‍വാലിയില്‍ എത്തിയിരുന്നു. അന്ന് ആവേശകരമായ സ്വീകരണമാണ് മോദിക്ക് സിലിക്കന്‍വാലി നല്‍കിയത്. കാലിഫോര്‍ണിയയിലെ എസ്.എ.പി സ്റ്റേഡിയത്തില്‍ മോദി ഇന്ത്യന്‍ വംശജരെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു. 

Indo American professional from silicon valley hold haven for Modi re election