ഇന്തോനേഷ്യയിലെ ഇബു അഗ്‌നിപര്‍വ്വതം വീണ്ടും പൊട്ടിത്തെറിച്ചു; ചാരം തെറിച്ചത് 5 കിലോമീറ്റര്‍ ഉയരത്തിലേക്ക്

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ഹല്‍മഹേര ദ്വീപിലെ ഇബു അഗ്‌നിപര്‍വ്വതം വീണ്ടും പൊട്ടിത്തെറിച്ചു. സ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ ചാരം 5 കിലോ മീറ്ററോളം ഉയരത്തിലേക്ക് തെറിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. സെന്റര്‍ ഫോര്‍ വോള്‍ക്കനോളജി ആന്‍ഡ് ജിയോളജിക്കല്‍ ഹസാര്‍ഡ് മിറ്റിഗേഷനാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

തിങ്കളാഴ്ച രാവിലെ 11:36 ന് (പ്രാദേശിക സമയം) രണ്ട് മിനിറ്റിലധികം നീണ്ടു നില്‍ക്കുന്ന സ്‌ഫോടനമുണ്ടായി. കട്ടിയുള്ള ചാരം തെക്ക് പടിഞ്ഞാറും പടിഞ്ഞാറും ഭാഗത്തേക്ക് തെറിച്ചുവെന്ന് ഇബു അഗ്‌നിപര്‍വ്വത നിരീക്ഷണ പോസ്റ്റ് ഓഫീസര്‍ വ്യക്തമാക്കി.

പര്‍വതത്തിന്റെ സമീപകാല സ്ഥിതി കണത്തിലെടുത്ത് അതിന്റെ അപകടകരമായ നില മൂന്നില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന നിലയായ നാലിലേക്ക് ഉയര്‍ത്തിയിരുന്നു. 7 കിലോമീറ്റര്‍ ചുറ്റളവിലുള്ളവരോട് അപകടമേഖല ഒഴിയാന്‍ ഭരണകൂടം അഭ്യര്‍ത്ഥിച്ചു.

More Stories from this section

family-dental
witywide