വാഷിങ്ടൺ: യു.എസിലെ സർക്കാരുദ്യോഗങ്ങൾ വെട്ടിച്ചുരുക്കുമെന്ന് സൂചിപ്പിച്ച് വിവേക് രാമസ്വാമിയുടേയും ഇലോൺ മസ്കിൻ്റേയും ഡോജ് ഡിപാർട്മെൻ്റ്. സർക്കാരിന്റെ ചെലവുചുരുക്കലിനായി നിയുക്തപ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതുതായി രൂപവത്കരിച്ച കാര്യക്ഷമതാവകുപ്പിന്റെ (ഡോജ്) രണ്ട് നേതാക്കളാണ് വിവേക് രാമസ്വാമിയും ഇലോൺ മസ്കും.
വാഷിങ്ടണിലെ , കാര്യക്ഷമത ഇല്ലാത്ത സർക്കാരുദ്യോഗസ്ഥരെ കൂട്ടത്തോടെ പറഞ്ഞുവിടാനുള്ള തീരുമാനം മസ്കുമായി ചേർന്നെടുത്തായി ഫ്ലോറിഡയിൽ വ്യാഴാഴ്ചനടന്ന പരിപാടിയിൽ രാമസ്വാമി പറഞ്ഞു.
“ഇതുവഴി അമേരിക്കയെ രക്ഷിക്കാൻ പോകുകയാണ് തങ്ങൾ. ഡോജിന്റെ പ്രവർത്തനങ്ങൾ ഓരോ ആഴ്ചയും ജനങ്ങളെ അറിയിക്കും. അതിനായി പ്രതിവാര ‘ഡോജ്കാസ്റ്റ്’ തുടങ്ങുc” രാമസ്വാമി പറഞ്ഞു.
സർക്കാരുദ്യോഗങ്ങൾ കൂടുന്നത് ചെലവുകൂട്ടുകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. അമേരിക്കയിലെ മികച്ചയാളുകളെ ഒരുമിച്ചുകൂട്ടുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇത് ആധുനിക മാൻഹാട്ടൻ പ്രോജക്ടിനു സമാനമാണെന്നും രാമസ്വാമി പറഞ്ഞു. ആദ്യ അണുബോംബ് നിർമാണപദ്ധതിയാണ് ‘മാൻഹാട്ടൻ പ്രോജക്ട്’.
Inefficient government officials will lose job says Vivek Ramaswami