യുഎസിൽ കാർ അപകടം; പിഞ്ചുകുഞ്ഞിന് മരണം, ഇന്ത്യൻ കുടുംബത്തിലെ 3 പേർക്ക് പരുക്കേറ്റു

ന്യയോർക്ക്: യുഎസിൽ നടന്ന വാഹനാപകടത്തിൽ ഒരു കുഞ്ഞ് മരിച്ചു. മരിഞ്ഞ കുഞ്ഞിന്റെ 11 വയസ്സുള്ള മൂത്ത സഹോദരനും മാതാപിതാക്കൾക്കും ഗുരുതരമായി പരുക്കേറ്റു. മാതാപിതാക്കളായ കൊമ്മാറെഡ്ഡി സുശീലും ബൊമ്മിഡി അനുഷയും തെലങ്കാന സ്വദേശികളാണ്. യുഎസിൽ സോഫ്റ്റ്‌വെയർ ഡെവലപ്പർമാരായി ജോലി ചെയ്യുകയാണ് ഇരുവരും.

ഫ്ലോറിഡയിൽ നടന്ന അപകടത്തിന് ശേഷം കുഞ്ഞിനെ തലഹസിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയിയിരുന്നു. എന്നാൽ ഏപ്രിൽ 2 ന് കുഞ്ഞ് മരിച്ചു.

മൂത്തമകൻ അദ്വൈത് ക്രാനിയൽ ഫേഷ്യൽ തെറാപ്പിക്ക് വിധേയനായ ആശുപത്രിയിൽ നിന്ന് കുടുംബം മടങ്ങുമ്പോഴായിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഇവരുടെ കാർ ഹൈവേയിൽ നിന്ന് തെന്നി രണ്ട് മരങ്ങളിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ദമ്പതികളും മൂത്തമകനും അലബാമയിലെ ഡോഥാനിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സുശീലും അദ്വൈതും ഐസിയുവിലാണ്, അമ്മ അനുഷയുടെ ഇടതുകാലിനും മുഖത്തിനും നിരവധി ഒടിവുകൾ സംഭവിച്ചു.