ജാര്‍ഖണ്ഡില്‍ പിഞ്ചുകുഞ്ഞിനെ നദിയിലെറിഞ്ഞ് കൊന്നു, അമ്മ അറസ്റ്റില്‍

ജംഷഡ്പൂര്‍ : അമ്മ പിഞ്ചുകുഞ്ഞിനെ നദിയിലെറിഞ്ഞ് കൊലപ്പെടുത്തി. ജാര്‍ഖണ്ഡിലെ ഈസ്റ്റ് സിംഗ്ഭും ജില്ലയിലാണ് സംഭവം. കുളിക്കാന്‍ പോകുംവഴി അമ്മ തന്റെ പെണ്‍കുഞ്ഞിനെ നദിയിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.

ജാദുഗോറയിലെ ദുര്‍കു ഗ്രാമത്തില്‍ 30 കാരിയായ യുവതി കുട്ടിയുമായി സമീപത്തെ നദിയില്‍ കുളിക്കാന്‍ പോയതാണ്. പിന്നീട് കുട്ടിയെ വലിച്ചെറിയുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

തിങ്കളാഴ്ചയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തതെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് (മുസാബാനി) സന്ദീപ് ഭഗത് പറഞ്ഞു. യുവതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് വ്യക്തമാക്കി. യുവതി എന്തിനാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് ഇപ്പോഴും അവ്യക്തമാണ്.

More Stories from this section

family-dental
witywide