ന്യൂഡൽഹി: വിസാ ചട്ടങ്ങൾ ലംഘിച്ചതിന് ഇന്ത്യൻ കമ്പനിയായ ഇൻഫോസിസിന് 283 കോടി കോടി രൂപ പിഴ ചുമത്തി അമേരിക്ക. ഇമിഗ്രേഷൻ തട്ടിപ്പ് ആരോപിച്ചാണ് ഇൻഫോസിസിന് പിഴ ഈടാക്കിയത്. വിസ തട്ടിപ്പ്, ഇമിഗ്രേഷൻ പ്രക്രിയകളുടെ ദുരുപയോഗം എന്നീ ആരോപണങ്ങൾക്ക് പിന്നാലെ കേസിൽ 34 മില്ല്യൺ ഡോളർ സിവിൽ സെറ്റിൽമെന്റിന് ഇൻഫോസിസ് സമ്മതിച്ചു.
യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റാണ് പിഴ ചുമത്തിയത്. എച്ച്-1 ബി വിസയ്ക്ക് പകരം തങ്ങളുടെ തൊഴിലാളികൾക്ക് ബി-1 സന്ദർശക വിസ നൽകി വിസ ചട്ടങ്ങൾ ലംഘിച്ചുവെന്നാണ് ആരോപണം. കമ്പനിയുടെ ചെലവ് കുറയ്ക്കാനാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് ഇൻഫോസിസ് ഒത്തുതീർപ്പിന് സമ്മതിച്ചു. ഭാവിയിൽ ഇത്തരം തെറ്റുകൾ ആവർത്തിക്കില്ലെന്നും അറിയിച്ചു.
Infosys fines 283 crore in US for Visa fraud