ന്യൂഡൽഹി: ഇസ്ലാമാബാദിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ ജെയ്ൻ മാരിയറ്റ്, യുകെ വിദേശകാര്യ ഓഫീസ് ഉദ്യോഗസ്ഥനോടൊപ്പം 2024 ജനുവരി 10 ന് പാക് അധീന കശ്മീരിലേക്ക് (PoK) നടത്തിയ വിവാദ സന്ദർശനത്തെ ഇന്ത്യൻ സർക്കാർ ശക്തമായി അപലപിച്ചു.
ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വിദേശകാര്യ മന്ത്രാലയം (എംഇഎ) പറഞ്ഞു, ”ഇന്ത്യയുടെ പരമാധികാരത്തിന്റെയും പ്രാദേശിക അഖണ്ഡതയുടെയും ലംഘനം അംഗീകരിക്കാനാവില്ല. ഈ ലംഘനത്തിൽ വിദേശകാര്യ സെക്രട്ടറി ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർക്ക് ശക്തമായ പ്രതിഷേധം അറിയിച്ചു.”
പാക്കിസ്ഥാനിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ ജെയ്ൻ മാരിയറ്റ് പാക് അധീന കശ്മീരിലെ (പിഒകെ) മിർപൂരിൽ അടുത്തിടെ നടത്തിയ സന്ദർശനത്തെ തുടർന്നാണ് തർക്കം ഉടലെടുത്തത്.