ഇൻഡിഗോയെ വിമർശിച്ച് ഷാദി ഡോട്ട് കോം സിഇഒ അനുപം മിത്തൽ; മാപ്പ് പറഞ്ഞ് എയർലൈൻസ്

ന്യൂഡൽഹി: ഇൻഡിഗോ എയർലൈൻസിനെതിരെ രൂക്ഷവിമർശനവുമായി ഷാദി ഡോട്ട് കോം സിഇഒ അനുപം മിത്തൽ. ഇൻഡിഗോ യാത്രക്കാരോട് മനുഷ്യത്വരഹിതമായി പെരുമാറി എന്നാണ് അദ്ദേഹത്തിന്റെ വിമർശനം. സംഭവത്തിൽ ക്ഷമാപണവും വിശദീകരണവുമായി എയലൈൻസ് കമ്പനിയും രംഗത്തെത്തി.

ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനയാത്രയ്ക്കിടെയുണ്ടായ അനുഭവമാണ് അനുപം മിത്തൽ പങ്കുവച്ചത്. തൻ്റെ വിമാനം 45 മിനിറ്റ് വൈകിയെന്നും യാത്രക്കാർ എയർ കണ്ടീഷനിംഗ് ഇല്ലാതെ 45 മിനിറ്റിലധികം ടാർമാക്കിൽ കാത്തിരിക്കേണ്ടി വന്നുവെന്നും, പിന്നീട് മുംബൈയിലേക്കുള്ള വിമാനവും രണ്ട് മണിക്കൂർ വൈകിയെന്നും അദ്ദേഹം പറഞ്ഞു. അസൗകര്യമുള്ള യാത്രക്കാർക്ക് റീഫണ്ട് വാഗ്ദാനം ചെയ്തില്ലയെന്നും പോസ്റ്റിൽ അദ്ദേഹം പറയുന്നു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു അനുപം മിത്തലിന്റെ പോസ്റ്റ്.

മിത്തലിൻ്റെ പോസ്റ്റിന് മറുപടിയായി ഇൻഡിഗോ ക്ഷമാപണം നടത്തുകയും യാത്ര വൈകാനുള്ള കാരണം വിശദീകരിക്കുകയും ചെയ്തു. മെഡിക്കൽ എമർജൻസി കാരണമാണ് ഡൽഹി-മുംബൈ റൂട്ടിൽ രണ്ട് മണിക്കൂർ വൈകിയതെന്ന് എയർലൈൻ അറിയിച്ചു.

More Stories from this section

family-dental
witywide