ഒടുവില്‍ വഴങ്ങി സര്‍ക്കാര്‍ : ആര്‍.എസ്.എസ് -എ ഡി ജി പി കൂടിക്കാഴ്ചയില്‍ അന്വേഷണം

കൊച്ചി: ചൂടേറിയ വിവാദവും രാഷ്ട്രീയ കോളിളക്കങ്ങളും സൃഷ്ടിച്ച എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ ഒടുവില്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. അന്വേഷണത്തിന് ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

രണ്ട് പ്രമുഖ ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചാണ് അന്വേഷണം നടക്കുക. നേരത്തെ, മുന്നണിയോഗത്തില്‍ മുഖ്യമന്ത്രി അന്വേഷണം പറഞ്ഞിട്ടും ഉത്തരവിറക്കിയിരുന്നില്ല. എഡിജിപിക്കൊപ്പം ആര്‍എസ്എസ് നേതാക്കളെ കണ്ടവരുടെ മൊഴിയും ആര്‍എസ്എസ് നേതാവായ എഡിജിപിയുടെ സുഹൃത്ത് ജയകുമാറിന്റെ മൊഴിയും രേഖപ്പെടുത്തും. ഇതിനായി ജയകുമാറിന് നോട്ടീസ് നല്‍കി. ഇന്നലെയാണ് നോട്ടീസ് നല്‍കിയത്.

More Stories from this section

family-dental
witywide