പകരത്തിനു പകരം? യു. പ്രതിഭ എംഎല്‍എയുടെ മകനെതിരെ കേസെടുത്തതിനു പിന്നാലെ ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് സ്ഥലംമാറ്റം

ആലപ്പുഴ: യു. പ്രതിഭ എംഎല്‍എയുടെ മകനെതിരെ കേസെടുത്തതിനു പിന്നാലെ ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് സ്ഥലം മാറ്റം. കൊല്ലം സ്വദേശിയായ പി.കെ ജയരാജിനെതിരെയാണ് അടിയന്തര നടപടി വന്നിരിക്കുന്നത്. ഇദ്ദേഹം സര്‍വീസില്‍നിന്നു വിരമിക്കാന്‍ അഞ്ചുമാസം ശേഷിക്കെയാണ് മലപ്പുറത്തേക്ക് സ്ഥലം മാറ്റിയത്.

ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണറായി ചുമതല ഏറ്റെടുത്തത് മൂന്ന് മാസം തികയും മുന്‍പാണ് നടപടിവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പ്രതിഭയുടെ മകന്‍ കനിവിനെതിരെ കഞ്ചാവ് കൈവശംവച്ചതിനു കേസെടുത്തത്. കനിവ് ഉള്‍പ്പെട്ട സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഒന്‍പതാം പ്രതിയാണ് എംഎല്‍എയുടെ മകന്‍.

ലഹരിക്കേസുകളില്‍ കര്‍ശന നടപടി സ്വീകരിച്ചുപോന്ന ഉദ്യോഗസ്ഥനായിരുന്നു പി.കെ ജയരാജ്.

More Stories from this section

family-dental
witywide