ഇൻഷുറൻസ് കമ്പനി മേധാവി ബ്രയാൻ തോംമനെ കൊലപ്പെടുത്തിയ കേസിൽ പ്രതി ലൂജി മാൻജിയോൺ ( 26) പിടിയിൽ. ബാൾട്ടിമോറിലെ പ്രശസ്തമായ കുടുംബത്തിൽ നിന്നുള്ള ഈ ചെറുപ്പക്കാരൻ ഒരു സോഫ്റ്റ് വെയർ എൻജിനീയറാണ്. പെൻസിൽവേനിയയിലെ ആൾട്ടൂണയിലെ മക്‌ഡൊണാൾഡിൽ എത്തിയ മാൻജിയോണിനെ അവിടെയുള്ള ഒരു ജീവനക്കാരൻ തിരിച്ചറിയുകയും പൊലീസിൽ അറിയിക്കുകയുമായിരുന്നു.
പൊലീസ് പിടിയിലായ ഇയാളെ പെൻസിൽവാനിയയിലെ ഹോളിഡേസ്ബർഗ് കോടതിയിൽ ഹാജരാക്കി. ജാമ്യം കൂടാതെ തടവിലാക്കാൻ കോടതി ഉത്തരവിട്ടിരുന്നു, വ്യാജരേഖ ചമച്ചു, ലൈസൻസില്ലാതെ തോക്ക് കൈവശം വച്ചു തുടങ്ങിയ കുറ്റങ്ങളും ഉൾപ്പെടെ അഞ്ച് കറ്റങ്ങളാണ് ഇയാൾ നേരിടുന്നത്.
അമേരിക്കയിലെ പ്രശസ്തമായ ഒരു ഐവിലീഗ് കോളജിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ മാസ്റ്റേഴ്സ് ബിരുദം നേടിയ ഈ ചെറുപ്പക്കാരൻ ഓൺലൈൻ കാർ കമ്പനിയായ ട്രൂകാറിൽ സോഫ്റ്റ്വെയർ എൻജിനീയറായി ജോലിചെയ്യുകയായിരുന്നു.
പിടിയിലാകുമ്പോൾ ഇയാളുടെ കയ്യിൽ തോക്കും നിരവധി വ്യാജ ഐഡികളുമുണ്ടായിരുന്നു.
തൻ്റെ രോഗിയായ ബന്ധുക്കളോട് ഹെൽത്ത് ഇൻഷുറൻറുകൾ പെരുമാറിയ രീതിയിൽ രോഷാകുലനായിരുന്നു അയാൾ. കഴിഞ്ഞയാഴ്ച മാൻഹട്ടൻ ഹോട്ടലിന് പുറത്ത് തോംസണെ വധിച്ചതിനെ തുടർന്നുണ്ടായ വ്യാപക തെരച്ചിൽ ഇതോടെ അവസാനിപ്പിച്ചതായി പോലീസ് അറിയിച്ചു.
യൂനബോംബർ എന്നറിയപ്പെട്ടിരുന്ന തിയഡോർ ജോൺ കസെൻസ്കിയുടെ ടെക്- വിരുദ്ധ ആശയങ്ങളെ ഇഷ്ടപ്പെട്ടിരുന്ന മാൻജിയോൺ അത് നടപ്പിലാക്കാൻ ശ്രമിക്കുകയായിരുന്നു. കസെൻസ്കി ഒരു മാത്തമാറ്റീഷനും ആഭ്യന്തര തീവ്രവാദിയുമായിരുന്നു. മെയിൽ ബോംബ് ഉപയോഗിച്ച് 3 പേരെ കലപ്പെടുത്തിയ വ്യക്തിയാണ്.
‘ജനത്തെ ഭീകരമായി അസന്തുഷ്ടരാക്കുന്ന വിധേയരാക്കുന്ന ഒരു സമൂഹത്തെ സങ്കൽപ്പിക്കുക. അതിനു ശേഷം അവരുടെ അസന്തുഷ്ടി ഇല്ലാതാക്കാൻ അവർക്ക് മരുന്നുകൾ നൽകുന്നു,’ എന്ന കാസിൻസ്കിയുടെ ഉദ്ധരണി മാംഗിയോൺ ഏറെ ഇഷ്ടപ്പെട്ടിരുന്നു.
Insurance company CEO Brian Thompson’s killer arrested